Trending Now

പത്തനംതിട്ടയില്‍ സി ഐ ടി യു മാധ്യമ സെമിനാർ : സംഘാടക സമിതി രൂപീകരിച്ചു

Spread the love

 

പത്തനംതിട്ട : സി ഐ ടി യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗ-ബഹുജന -സർവീസ് സംഘടനകളുടെ സഹകരണത്തോടെ ആഗസ്റ്റ് 24 ന് വൈകുന്നേരം 3 ന് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വെച്ച് “വീണ്ടും ചില മാധ്യമ വിചാരങ്ങൾ” എന്ന പേരിൽ മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. ജെ. ജേകബ്, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു എന്നിവരാണ് സംവാദകർ.

മാധ്യമ സെമിനാറിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. പത്തനംതിട്ട എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന യോഗം സിപിഐ(എം) ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു. സി ഐ ടി ജില്ലാ പ്രസിഡന്റ്‌ എസ്. ഹരിദാസ് അധ്യക്ഷൻ ആയിരുന്നു.

സംഘാടക സമിതി രക്ഷാധികാരികൾ
കെ. പി. ഉദയഭാനു, രാജു എബ്രഹാം, വീണാ ജോർജ്

പ്രസിഡന്റ്‌: എസ്. ഹരിദാസ്

സെക്രട്ടറി: പി. ബി. ഹർഷകുമാർ

വൈസ് പ്രസിഡന്റ്‌മാർ :
സി.വി. സുരേഷ് കുമാർ, ആർ. പ്രവീൺ, ബാബു കോയിക്കലത്ത്,ബിനു ജേകബ്,എ. കെ. പ്രകാശ്, ഡോ. സുമേഷ് വാസുദേവൻ, പ്രൊഫ. റയ്സൺ സാം രാജു , ബൈജു, പ്രകാശ്, ആർ.ശിവദാസൻ, ദീപജയപ്രകാശ്, സക്കീർ അലങ്കാരത്ത്, അനിതാ ലക്ഷ്മി, ഡോ. വിവേക് ജേകബ് എബ്രഹാം, റോയ്ഫിലിപ്പ്.

ജോ. സെക്രട്ടറിമാർ:
എസ്. പ്രകാശ്, അരവിന്ദ്, രാജേഷ് ആർ. ചന്ദ്രൻ, കൈപ്പട്ടൂർ തങ്കച്ചൻ, കൃഷ്ണകുമാർ, ബി. നിസ്സാം, ലസിത നായർ,അമൽ കെ. എസ്, ഭദ്രകുമാരി,കെ. അനിൽ കുമാർ, എം. വി. സഞ്ജു, ശ്യാമ ശിവൻ, ജി.ഗിരീഷ് കുമാർ,എം. ബി. പ്രഭാവതി, സതി വിജയൻ, മനുലാൽ,ജി. കൃഷ്ണ കുമാർ റൻസീം ഇസ്മായിൽ  എന്നിവർ ഭാരവാഹികളായുള്ള 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

 

error: Content is protected !!