Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 27/07/2024 )

കുളനട സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 29 ന്
കുളനട വില്ലേജ് ഓഫീസിനെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന്റെ ഭാഗമായി പുതുതായി നിര്‍മിച്ച കെട്ടിടം  ജൂലൈ 29 ന് രാവിലെ 11.30ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ഉദ്ഘാടനം ചെയ്യും.

.ആരോഗ്യ വനിതാ കുടുംബക്ഷേമ വകുപ്പ് മന്ത്രി  വീണാജോര്‍ജ്ജ്  അധ്യക്ഷത  വഹിക്കുന്ന ചടങ്ങില്‍. ആന്റോ ആന്റണി എം പി മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, അടൂര്‍ ആര്‍ഡി ഒ വി ജയമോഹന്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കും
കര്‍ഷക ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരസഭ കൃഷിഭവന്‍ ചിങ്ങം ഒന്നിന് മികച്ച കര്‍ഷകരെ ആദരിക്കും. ജൈവകൃഷി, വനിത കര്‍ഷക, എസ്സി കര്‍ഷകന്‍ /കര്‍ഷക, കുട്ടി കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, യുവകര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍ തുടങ്ങിയവരെയാണ് ആദരിക്കുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ ആദരവ് ഏറ്റിവാങ്ങിയിട്ടുളളവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. ഓഗസ്റ്റ് അഞ്ചിനകം പത്തനംതിട്ട കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 9447995723.

മീഡിയ അക്കാദമി ഫോട്ടോജേണലിസം, വീഡിയോ എഡിറ്റിംഗ്
കോഴ്‌സ്- സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 2 ന്

കേരള മീഡിയ അക്കാദമി  കൊച്ചി, തിരുവനന്തപുരം സെന്ററില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിന്റെ   ഒഴിവുള്ള സീറ്റുകളിലേക്കും, വീഡിയോ എഡിറ്റിംഗ് തിരുവനന്തപുരം സെന്ററില്‍ ഒഴിവുള്ള സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍  അതത് സെന്ററുകളില്‍ ഓഗസ്റ്റ് രണ്ടിന് നടക്കും.
ഫോണ്‍: കൊച്ചി സെന്റര്‍- 8281360360, 0484-2422275
തിരുവനന്തപുരം സെന്റര്‍- 9447225524, 6282692725, 0471-2726275.

ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രകാരം ‘ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം” ചെയ്യുന്നതിന്  പട്ടികജാതി, ജനറല്‍ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരായവരില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേക്ഷകര്‍, നിശ്ചിക മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം  ആഗസ്റ്റ്  31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി  ജില്ലാ സാമൂഹ്യനീതി ഓഫീസില്‍  സമര്‍പ്പിക്കണം.പ്രായം 60 വയസ്സിന് താഴെ.
ഫോണ്‍ : 0468-2325168.

ഹാജരാക്കേണ്ട രേഖകള്‍
ലോക്കോമോട്ടര്‍ ഡിസബിലിറ്റി 40 ശതമാനമോ അതിന് മുകളിലോ ഉള്ളവരായിരിക്കണം. ട്രൈ സ്‌കൂട്ടര്‍ ഓടിക്കുന്നതിന് ലൈസന്‍സ്/ലേണേഴ്സ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്. ബ്ലോക്ക് പഞ്ചായത്ത്/ഗ്രാമ പഞ്ചായത്ത്/ മറ്റ് സര്‍ക്കാര്‍ മേഖലയില്‍ നിന്നും  എട്ട്  വര്‍ഷത്തിനകം ട്രൈ സ്‌കൂട്ടര്‍  ലഭിച്ചിട്ടില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ്. മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ പ്രാപ്തി യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്,ഫിസിക്കല്‍ ഡിസെബിലിറ്റി തെളിയിക്കുന്ന ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്/ യുഡിഐഡി കാര്‍ഡ്.
ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റ്/സാക്ഷ്യപത്രം.ജനന തീയതി,വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി / സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) ആധാര്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് പത്തനംതിട്ട ജില്ലയില്‍  സ്ഥിരതാമസമായവരായിരിക്കണം.

ഡോക്ടര്‍ ഒഴിവ്
റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഡോക്ടറിനെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുും സഹിതം ആഗസ്റ്റ്  ഒന്നിനു മുന്‍പ് സ്ഥാപനവുമായി ബന്ധപ്പെടുക.
ഫോണ്‍ : 04735 240478.

സൗജന്യ പഠനോപകരണ കിറ്റിന് അപേക്ഷിക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്ത സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2024- 25 അധ്യയന വര്‍ഷത്തില്‍ സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ  സ്വീകരിക്കുന്നതിനുള്ള സമയപരിധി ആഗസ്റ്റ് ഏഴുവരെ നീട്ടി. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടും ഇ-മെയില്‍ ([email protected])മുഖേനയും ജില്ലാ ഓഫീസില്‍ ആഗസ്റ്റ് ഏഴിന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സിന്റെയും ക്ഷേമനിധി കാര്‍ഡിന്റെ അല്ലെങ്കില്‍ അവസാനം അടച്ച രസീതിന്റെയും റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും, തൊഴിലാളിയുടെയും, കുട്ടിയുടെയും ആധാറിന്റെ പകര്‍പ്പും നല്‍കണം.
ഫോണ്‍ : 04682-320158

പിഴ ഈടാക്കി
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ ചരല്‍കുന്നിനു സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരില്‍ നിന്നും പിഴ ഈടാക്കിയതായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

ചുരുക്കപട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നം. 702/2023) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2222665.

റാങ്ക്പട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്(പട്ടിക വര്‍ഗത്തിനുളള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) (കാറ്റഗറി നം. 450/2023) തസ്തികയുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0468 2222665.

ഗ്രാമസഭ
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ജൂലൈ 29 മുതല്‍ ആഗസ്റ്റ് എട്ടുവരെ വിവിധ വാര്‍ഡുകളില്‍ നടക്കും. ജൂലൈ 29 ന് രാവിലെ 10.30 മുതല്‍ ചെറുകുളഞ്ഞി വാര്‍ഡില്‍  അഞ്ചാനി ക്നനായ പളളി ഓഡിറ്റോറിയത്തിലും വലിയകുളം വാര്‍ഡില്‍ ഉച്ചയ്ക്ക് രണ്ടിന്  വലിയകുളം ജിഎല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തിലുമാണ് വാര്‍ഡുസഭ.

error: Content is protected !!