Dreamztree അക്കാദമി: നമ്മുടെ കോന്നിയിൽ പ്രവര്‍ത്തനം ആരംഭിച്ചുകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംകോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാംഇന്‍റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾകോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതംകോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാംസാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ @ കോന്നിവാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുകമല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും

കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന്

 

 

konnivartha.com: കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി ഭരണ സമിതി തെരെഞ്ഞടുപ്പ് ആഗസ്റ്റ് 5 ന് നടക്കും .എല്‍ ഡി എഫിലെ ജിഷ ജയകുമാർ ,കാർത്തിക രാജേഷ് എന്നിവർ വനിതാ മണ്ഡലത്തിലും , 40 വയസിൽ താഴെയുള്ളവനിത മണ്ഡലത്തിൽ സജിനാ സോജി , 40 വയസിൽ താഴെയുളള ജനറൽമണ്ഡലത്തിൽ എ അജിത് കുമാർ എന്നിവർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.

ആകെ 11 സീറ്റില്‍ അഞ്ചു ഇടങ്ങളില്‍ മാത്രമാണ് യു ഡി എഫിന് സ്ഥാനാര്‍ഥികള്‍ ഉള്ളത് . യു ഡി എഫിലെ മൂന്നു പത്രിക തള്ളിയിരുന്നു .നിലവില്‍ എല്‍ ഡി എഫ് ആണ് ഭരണം .

എൽഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി നടന്ന തെരെഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം ഏരിയ സെ സെക്രട്ടറി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ അധ്യക്ഷനായി.

സിപിഐ ജില്ലാ കൗൺസിൽ അംഗം എ ദീപു കുമാർ , സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ തുളസി മണിയമ്മ, ആർ ഗോവിന്ദ്, ടി രാജേഷ് കുമാർ ,കെ എസ് സുരേശൻ , കോന്നി താഴം ലോക്കൽ സെക്രട്ടറി കെ പി ശിവദാസ് എന്നിവർ സംസാരിച്ചു. എ ദീപു കുമാർ (പ്രസിഡന്റ്) എം എസ് ഗോപിനാഥൻ (സെക്രട്ടറി) എന്നിവർ ഭാരവാഹികളായ  തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

ആശാ രാധാകൃഷ്ണൻ , ജോൺ തരകൻ,കെപി നസീർ , അഡ്വ. ടി എൻ ബാബുജി ,കെ എം മനോജ് എന്നിവർ ജനറൽ മണ്ഡലത്തിലും ,പി വി രാജൻ പട്ടികജാതി മണ്ഡലത്തിലും, എം രാജൻ നിക്ഷേപക മണ്ഡലത്തിലും മത്സരിക്കുന്നു.