വനത്തിൽ 2 പിടിയാനകളെക്കൂടി ചരിഞ്ഞ നിലയിൽ കണ്ടെത്തി

Spread the love

 

konnivartha.com: കൊല്ലംഅച്ചന്‍ കോവിൽ കാനയാർ റെയിഞ്ചിലെ വനത്തിൽ 2 പിടിയാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.അച്ചന്‍ കോവിൽ കാനയാർ റേഞ്ചിലെ മംഗള സെക്ഷൻ പരിധിയിലെ കറ്റിക്കുഴി, മഞ്ഞപ്പാറ ഭാഗങ്ങളിലാണ് 20 മുതൽ 30വരെ പ്രായം ഉള്ള അഞ്ചു ദിവസം മുതൽ പത്ത് ദിവസം വരെ പഴക്കമുള്ള 2പിടിയാനകളെ ചരിഞ്ഞ നിലയിൽ രണ്ടു ദിവസം മുൻപ് കണ്ടെത്തിയത്.

 

ഒരു പിടിയാനയുടെ ഒരു കാലൊടിഞ്ഞതും, മറ്റേ കാലിനും പരുക്കും ഉണ്ടായിരുന്നു. ചരിവ് ഭാഗത്ത് നിന്നും വീണ് പരുക്ക് ഉണ്ടായതെന്ന് സംശയിക്കുന്നു .
രണ്ടാമത്തെ പിടിയാനയ്ക്ക് യൂട്രസ്സിൽ പഴുപ്പ് ഉണ്ടായിരുന്നു.കൂടുതൽ പരിശോധനയ്ക്കായി സാമ്പിൾ  ശേഖരിച്ചിട്ടുണ്ട്.ഡോക്ടറുടെ സാന്നിധ്യത്തിൽ  പോസ്റ്റ്‌മോര്‍ട്ടം    നടപടികൾ ഇന്നലെ പൂർത്തിയാക്കി 2 ആനകളെയും വനത്തിൽ മറവ് ചെയ്‌തു.

കോന്നി നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് സ്റ്റേഷൻ പരിധിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ മിനിഞ്ഞാന്ന് കണ്ടെത്തിയിരുന്നു.ഇതിന്‍റെ പോസ്റ്റമോർട്ടം നടപടികൾ നാളെ നടക്കും.

Related posts