Trending Now

ന്യൂയോര്‍ക്ക് ശ്രീനാരായണ കൺവെൻഷൻ തുടങ്ങി

 

മ്യൂണിക് ഭാസ്‌കര്‍

konnivartha.com/ ന്യൂയോര്‍ക്ക് : FSNONA യുടെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ കണക്ടിക്കട്ടിയില്‍ സമാരംഭിച്ചു.

സ്കൂൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ്സജീവ് ചേന്നാട്ടു അധ്യക്ഷത  വഹിച്ചു . ജനറൽ സെക്രട്ടറി രേണുക ചിറക്കുഴിയിൽ സ്വാഗതം പറഞ്ഞു . ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനായ ‌ ഷൌക്കത്ത് , ടെക്സാസ് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ , ഡോ :മോഹൻ ഗോപാൽ , fsnona ചെയർമാൻ ഡോ: ചന്ദ്രോത്ത് പുരുഷോത്തമൻ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിയൻ തയ്യിൽ , അഡ്വ: വാസുദേവൻ കല്ലുവിള എന്നിവർ സംസാരിച്ചു .

ട്രഷർ രാജീവ് ഭാസ്കർ , വൈസ്പ്രസിഡണ്ട് സുനിൽ കുമാർ കൃഷ്ണൻജോയിന്റ് സെക്രട്ടറി മായാ ഷൈജു, ജോയിന്റ് ട്രഷറർ സഹൃദയൻ പണിക്കർ, കൾച്ചറൽ പ്രോഗ്രം കോർഡിനേറ്റർ സുരേഷ് ബാബു ചിറക്കുഴിയിൽ , ഡോ : കലാമണ്ഡലം ധനുഷാ സന്യാൽ പിന്നണി ഗായകൻ വിവേകാന്ദൻ , സജി കമലാസനൻ , പ്രസന്ന ബാബു,ഉദയഭാനു പണിക്കർ ‌ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു . ഉദ്‌ഘാടന ചടങ്ങിന് ശേഷം ന്യൂയോർക്കിലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും , ഗായകൻ ശബരീനാഥും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. കൺവെൻഷൻ 14 നു സമാപിക്കും.

error: Content is protected !!