Trending Now

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 08/07/2024 )

വ്യാപാര സ്ഥാപനങ്ങളില്‍ ഫയര്‍ അസംബ്ലി പോയിന്റുകള്‍
സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം : താലൂക്ക് വികസന സമിതി യോഗം

പത്തനംതിട്ട നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫയര്‍ അസംബ്ലി പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സ്‌കൂള്‍ കുട്ടികളെ ഓട്ടോറിക്ഷയില്‍ കുത്തിനിറച്ച് സ്‌കൂളിലേയ്ക്ക് കൊണ്ടു പോകുന്നത് നിരോധിക്കണം. കോഴഞ്ചേരി പഞ്ചായത്തില്‍ നാലാംവാര്‍ഡില്‍ വെണ്ണപ്ര പാറയില്‍ താമസിയ്ക്കുന്ന 17 കുടുംബങ്ങള്‍ക്ക് റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ ശുചിമുറികള്‍ നിര്‍മിച്ചു നല്‍കുന്നതിന് നടപടി സ്വീകരിക്കണം.

 

ആറന്മുള കിഴക്കേ നടയില്‍ വഞ്ചിത്ര ഭാഗത്ത് കടിവെള്ള പൈപ്പ് പൊട്ടിയത് പരിഹരിക്കണം. പഞ്ചായത്ത് കുളം നിര്‍മ്മിച്ച് കുട്ടികളെ സൗജന്യമായി നീന്തല്‍ പഠിപ്പിക്കണം.  സ്‌കൂള്‍ കുട്ടികള്‍ ഫുഡ് വേസ്റ്റ് തിരികെ വീട്ടിലേക്കു കൊണ്ടുവരേണ്ട സാഹചര്യം ഒഴിവാക്കാന്‍ സ്‌കൂളില്‍ തന്നെ ഫുഡ് വേസ്റ്റ് സംഭരിയ്ക്കുന്നതിനുളള സ്വീകരിക്കണം. കിടപ്പ് രോഗികള്‍ ഉള്ള വീടുകളില്‍ നിന്നും ഡയപ്പര്‍ പോലുള്ള മെഡിക്കല്‍ വേസ്റ്റ് ഹരിത കര്‍മ്മ സേന സ്വീകരിയ്ക്കുന്നതിന് നടപടി സ്വീകരിക്കണം. ജനറല്‍ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ റോഡില്‍ നടപ്പാത കൈയ്യേറി കച്ചവടം നടത്തുന്നത് തടയണം. നാല്‍ക്കാലിക്കല്‍ പാലം പഴയ റോഡുമായി ബന്ധിപ്പിച്ച് ടൂറിസം വികസവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് തയ്യാറാക്കുന്ന ജോലികള്‍ ത്വരിതഗതിയിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോഴഞ്ചേരി തഹസില്‍ദാര്‍ എസ്. ഉണ്ണിക്കൃഷ്ണപിളള , ഡെപ്യൂട്ടി തഹസില്‍ദാര്‍ സുനി എ ജേക്കബ്, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീജ റ്റി ടോജി, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റോയ് ഫിലിപ്പ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, കളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര .സി. ചന്ദ്രന്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

യോഗം 12 ന്

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണുമായി ബന്ധപ്പെട്ട് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ  പശ്ചാത്തലത്തില്‍  ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി  നിലവിലെ സ്ഥിതിയും  മുന്നൊരുക്കങ്ങളും  പരിശോധിക്കുന്നതിനായി  ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജൂലൈ 12 ന് പകല്‍ 12 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.

ആധാര്‍ മോണിറ്ററിംഗ് കമ്മിറ്റി യോഗം 10 ന്

ജില്ലയിലെ ആധാര്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാതല ആധാര്‍  മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗം ജൂലൈ 10 ന് ഉച്ചയ്ക്ക് ശേഷം 2:45 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

റീ ടെന്‍ഡര്‍

പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന്  ടാക്സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം  പഴക്കമില്ലാത്ത  വാഹനഉടമകള്‍/ സ്ഥാപനങ്ങളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 23 ന് ഉച്ചയ്ക്ക് ഒന്നുവരെ.  ഫോണ്‍ : 04734 216444.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

പത്തനംതിട്ട ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ കണക്ക് വിഷയത്തില്‍ അസിസ്റ്റന്റ്പ്രൊഫസറുടെ താല്‍കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംഎസ്സി ബിഎഡ് ഇന്‍ മാത്സ്. വിശദമായ ബയോഡേറ്റ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് ജൂലൈ 11 ന് മുമ്പായി അയയ്ക്കണം. ഫോണ്‍ : 0468 2224785.

ആസൂത്രണസമിതി യോഗം മാറ്റിവെച്ചു

ജൂലൈ 12 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കേണ്ട ജില്ലാ ആസൂത്രണസമിതി യോഗം മാറ്റിവെച്ചതായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

error: Content is protected !!