ഡോ . ജെറി മാത്യുവിന്‍റെ കൈപ്പുണ്യത്തില്‍  തൊണ്ണൂറ്റിമൂന്നുകാരിയായ അന്നമ്മ നടന്നു

Spread the love

കോന്നി : ശുചിമുറിയിൽ വീണതിനെ തുടർന്ന് ഇടുപ്പെല്ലിന് ക്ഷതമുണ്ടായികായംകുളം കരീലകുളങ്ങര അമൻകോട്ടേജിൽ അന്നമ്മ ജോൺ (93) കിടപ്പിലായിരുന്നു. അപകടത്തിനുശേഷം പല ആശുപത്രികളിൽ പോയെങ്കിലും പ്രായം കാരണം ശസ്ത്രക്രിയ നടത്തിയാൽ എഴുന്നേറ്റു നിൽക്കുവാനും നടക്കുവാനും കഴിയുമെന്ന് ആരും ഉറപ്പു നൽകിയില്ല.
20 വർഷമായി കിടപ്പിലായ യുവാവ് ശസ്ത്രക്രിയയ്ക്കു ശേഷം എഴുന്നേറ്റു നടന്ന വാർത്ത രണ്ടുമാസം മുൻപ് വീട്ടുകാരുടെ ശ്രദ്ധയില്‍ പ്പെട്ടു . തുടർന്ന് കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിൽ അന്നമ്മയുമായി ബന്ധുക്കളെത്തി. തുടർന്ന് ഓർത്തോ വിഭാഗം മേധാവി ഡോ.ജെറി മാത്യു, സീനിയർ ഓർത്തോ സർജൻ ഡോ. സുരേഷ് കോശി, ഡോ. അശ്വനി എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തി.

ഇടുപ്പെല്ല് മാറ്റിവച്ചതോടെ വീണ്ടും നടക്കാനായെന്ന സന്തോഷത്തിലാണ് അന്നമ്മ. കോന്നി,ചെങ്ങന്നൂര്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ ഡോ : ഡോ.ജെറി മാത്യു സേവനം അനുഷ്ഠിച്ചിട്ടുണ്ട് .

Related posts

Leave a Comment