konnivartha.com: കേരളാ നോളഡ്ജ് ഇക്കോണമി മിഷൻ കോന്നിയിൽ വച്ച് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.ജൂലൈ ആറ് (ശനിയാഴ്ച) മന്നം മെമ്മോറിയൽ എൻ എസ് എസ് കോളേജിലാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് . വിജ്ഞാന പത്തനംതിട്ട , കുടുംബശ്രീ , ഡി ഡി യു ജി കെ വൈ , സി ഐ ഐ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
രാവിലെ ഒൻപതു മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും . വ്യത്യസ്തമായ തൊഴിലുകളിലേക്ക് ആണ് അവസരം. ഫിറ്റർ, സർക്കുലേഷൻ മാനേജർ, ടീം മെമ്പർ, MIS കോർഡിനേറ്റർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, ക്ലീനിങ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ടെലി കാളിങ്, ഫീൽഡ് സ്റ്റാഫ്, ടീം ലീഡർ, ടീച്ചർ, ഹെൽപ്പർ എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദമായ വിവരങ്ങൾക്ക് വിളിക്കുക: 9745591965 .
ഈ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർ ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോന്നി ജോബ് സ്റ്റേഷൻ അറിയിച്ചു.