Trending Now

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്താകുന്നു

 

konnivartha.com: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആകുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി പഞ്ചായത്തുതല ആലോചന യോഗം ചേര്‍ന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.

ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി മദന്‍ മോഹന്‍ വയോജന സൗഹൃദ പഞ്ചായത്തിന്റെ ആവശ്യകത, രൂപീകരണം എന്നിവയെപ്പറ്റി ക്ലാസ് എടുത്തു.

പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന കൂട്ടായ്മ രൂപീകരിക്കുന്നതിനും വാര്‍ഡുതല കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. 59 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനും അവരുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനും സമൂഹത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ഊന്നല്‍ നല്‍കിയാണ് വയോജന സൗഹൃദ പഞ്ചായത്ത് രൂപീകരിക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, അംഗങ്ങളായ മിനി മനോഹരന്‍, അരുണ്‍ രാജ്, ജെ. പ്രകാശ്, ജെ. ലത, വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീഷ് കുമാര്‍, പി.സി.കെ ബോര്‍ഡ് മെമ്പര്‍ മോഹന്‍ കുമാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീല, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബല്‍രാജ്, സിഡി.എസ് അംഗങ്ങള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, റസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.