എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യുറോ ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് 19 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ/ അനസ്തേഷ്യ ടെക്നീഷ്യൻ അല്ലെങ്കിൽ ജി.എൻ.എം ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484- 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.