Trending Now

യുവാക്കള്‍ക്ക് സുവര്‍ണാവസരം:തൊഴിലൊരുക്കി തിരുവല്ല ജോബ് സ്റ്റേഷന്‍

 

konnivartha.com: വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴില്‍ കാമ്പയിന്റെ ഭാഗമായി പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്ക് ഓറിയന്റഷനും ആദ്യഘട്ട ഷാഡോ ഇന്റര്‍വ്യൂവും നടന്നു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഇന്റര്‍വ്യൂ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ബിനില്‍ കുമാര്‍ അധ്യക്ഷനായി. കെകെഇഎം പ്രോഗ്രാം മാനേജര്‍ ധന്യ പവിത്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. റാണി ആര്‍ നായര്‍, സാമൂഹിക പ്രവര്‍ത്തകന്‍ എബി കോശി ഊമ്മന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ വിവേക്, കെകെഇഎം അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എ.ആര്‍. ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍വ്യൂവില്‍ 40 പേര്‍ പങ്കെടുത്തു.

കേരള നോളജ് എക്കണോമി മിഷന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച ജില്ല കേന്ദ്രീകരിച്ചുള്ള പദ്ധതിയാണ് വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴില്‍ കാമ്പയിന്‍. ഒരോ മണ്ഡലത്തിലും ഒന്നു വീതം അഞ്ച് ജോബ് സ്റ്റേഷനുകളാണ് രൂപീകരിച്ചിട്ടുള്ളത്. തിരുവല്ല ജോബ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ട നമ്പര്‍: 8714699500.

error: Content is protected !!