Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 25/05/2024 )

ഗതാഗതം നിരോധിച്ചു

മേലുകര – റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍ പാലം അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് നിര്‍മിച്ച താത്കാലിക പാതയില്‍ അതിതീവ്രമായ മഴയെ തുടര്‍ന്ന് വെള്ളം ഉപരിതലത്തില്‍ കൂടി ഒഴുകുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതം ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. വാഹനങ്ങള്‍ പേരൂച്ചാല്‍ – ചെറുകോല്‍പ്പുഴ- റാന്നി റോഡുവഴി തിരിഞ്ഞുപോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഇ ഗ്രാന്റ്‌സ് ; വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പൂര്‍ത്തിയാക്കണം

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന ഒഇസി/ഒബിസി (എച്ച്) വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ജൂണ്‍ 15 നകം പൂര്‍ത്തിയാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കുലര്‍ ഇ ഗ്രാന്റ്‌സ് പോര്‍ട്ടലിലും www.bcddkerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0474 2914417, [email protected].

ഓവര്‍സിയര്‍ ഒഴിവ്

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പോളിടെക്‌നിക്, സിവില്‍ ഡിപ്ലോമ, രണ്ടുവര്‍ഷം ഡ്രാഫ്റ്റ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം മേയ് ആറിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നോ പഞ്ചായത്ത് വെബ്‌സൈറ്റ് മുഖേനയോ അറിയാം.

അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും മഴക്കാലത്ത് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു നീക്കി പഞ്ചായത്തില്‍ വിവരം അറിയിക്കണം . അല്ലാത്തപക്ഷം ഇതില്‍ മേല്‍ ഉണ്ടാകുന്ന എല്ലാ നഷ്ടങ്ങളുടെയും ഉത്തരവാദിത്തം ദുരന്തനിവാരണ നിയമ പ്രകാരം ഉടമസ്ഥര്‍ക്കായിരിക്കും. കാടുകള്‍ അമിതമായി വളര്‍ന്നു നില്‍ക്കുന്നത് കൊതുകുകള്‍ വളരുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുമെന്നതിനാല്‍ അവയും ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


ഭക്ഷ്യസുരക്ഷാ ലൈസന്‍സ്:മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ ഫാസ്‌കോസ് സൈറ്റ് മുഖേന മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു.
പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ ഐ ലൈസന്‍സ് എടുത്തിട്ടുള്ള ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍  വര്‍ഷത്തില്‍ രണ്ടു തവണ ആനുവല്‍ റിട്ടേണ്‍സ് ഫയല്‍ ചെയ്യണം.

ആനുവല്‍ റിട്ടേണ്‍സ് നാളിതുവരെ ഫയല്‍ ചെയ്യാത്ത ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാര്‍ക്ക് പിഴ തുക നിശ്ചയിക്കുന്നത് ഫാസ്‌കോസ് സൈറ്റ് ആയതിനാല്‍ പിഴതുക ഒഴിവാക്കാന്‍ സാധിക്കാത്തതും, ഫോസ്‌കോസ് സൈറ്റ് മുഖേന സര്‍ക്കാരിലേക്ക് പിഴതുക അടയ്‌ക്കേണ്ടതുമാണ്. തുക ഒടുക്കിയാല്‍ മാത്രമേ ഫുഡ് ബിസിനസ്സ് ഓപ്പറേറ്ററിന് തന്റെ പേരിലുള്ള ലൈസന്‍സ് പുതുക്കുന്നതിനും സറണ്ടര്‍ ചെയ്യുതിനും നിലവിലുള്ള ലൈസന്‍സില്‍ മോഡിഫിക്കേഷന്‍ നടത്തുവാനും സാധിക്കൂ.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്, ആനുവല്‍ റിട്ടേണ്‍സ് എന്നിവയ്ക്കായി ബന്ധപ്പെടേണ്ട നമ്പറുകള്‍:
* 8943346183- ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍,പത്തനംതിട്ട ജില്ല
* 9072639572- നോടല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍
* 04734 221236- ഓഫീസ്
ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകള്‍
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആറന്മുള സര്‍ക്കിള്‍  8943346539
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അടൂര്‍ സര്‍ക്കിള്‍  8943346589
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ തിരുവല്ല സര്‍ക്കിള്‍  9947752040
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ റാന്നി സര്‍ക്കിള്‍  8943346588
* ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കോന്നി സര്‍ക്കിള്‍  7593000862

ഭക്ഷ്യ വകുപ്പിന്റെ ഓപ്പറേഷന്‍ മണ്‍സൂണ്‍; നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

ഭക്ഷണത്തിലൂടെയും കുടിവെള്ളത്തിലൂടെയും പകരുന്ന മഴക്കാല ജന്യരോഗങ്ങള്‍ ഒഴിവാക്കുന്നതിനും വ്യാപനം തടയുന്നതിനുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്ത് ”ഓപ്പറേഷന്‍ മണ്‍സൂണ്‍” എന്ന പേരില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായും പാലിക്കേണ്ടതാണ്.
എല്ലാ ഭക്ഷ്യ വ്യാപരികളും ലൈസന്‍സ്/രജിസ്റ്റ്രേഷന്‍ നിര്‍ബന്ധമായും കരസ്ഥമാക്കിയിരിക്കണം.
ഭക്ഷണ ശാലകളില്‍ ഉപയോഗിക്കുന്ന കുടിവെള്ളം, തിളപ്പിച്ചാറിച്ചതോ / ഫില്‍റ്റര്‍ സംവിധാനം ഉള്ളതോ ആയിരിക്കണം.
സ്ഥാപനത്തില്‍ പെസ്റ്റ്-കണ്‍ട്രോള്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം.
സ്ഥാപനത്തില്‍ ജീവനക്കാരുടെ മെഡിക്കല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ചിരിക്കണം.
ഭക്ഷ്യ അസംസ്‌കൃത വസ്തുക്കള്‍ സ്റ്റോര്‍ റൂമില്‍ അടച്ച് സൂക്ഷിക്കണം.

സ്ഥാപനത്തില്‍ എലികള്‍/ക്ഷുദ്രജീവികള്‍ എന്നിവ പ്രവേശിക്കാന്‍ പാടില്ല.
തട്ടുകടക്കാര്‍ ഹെല്‍ത്ത് കാര്‍ഡുള്ള ജീവനക്കാരെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ.
കുടിവെള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് (ആറു മാസത്തിലൊരിക്കല്‍ പരിശോധിച്ചത്) സ്ഥാപനത്തില്‍ സൂക്ഷിക്കണം.

ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥപാനങ്ങള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ഭാക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ അറിയിച്ചു.

ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ്

ഗാന്ധി ജയന്തിയോടനുബന്ധിച്ച്  മെയ് 27 മുതല്‍ ജൂണ്‍ ഒന്നു വരെ എല്ലാ ഖാദി തുണിത്തരങ്ങള്‍ക്കും  30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റേയും ഖാദി കമ്മിഷന്റെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളുടെ ഷോറൂമുകളിലും റിബേറ്റ് ലഭ്യമാണ്. ഫോണ്‍ : 0468 2362070.

അപേക്ഷ ക്ഷണിച്ചു

ഭക്ഷ്യപൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ ( സി. എഫ്. ആര്‍. ഡി) ഉടമസ്ഥതയിലുള്ള കോളജ് ഓഫ്  ഇന്‍ഡിജനസ് ഫുഡ് ടെക്നോളജി (സി. എഫ്. റ്റി. കെ) നടത്തുന്ന എം എസ് സി ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സിന്റെ 2024-26 ബാച്ചിലേക്ക് ബി എസ് സി പാസായ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും www.cfrdkerala.inwww.supplycokerala.com എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഫോണ്‍ : 0468 2961144.


തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി

ജില്ലയില്‍ കനത്ത മഴയുടെ സാഹചര്യത്തില്‍ വെള്ളക്കെട്ട് / ദുരന്തങ്ങള്‍ തുടങ്ങിയവ നേരിടുന്നതിനായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി. പൊതുജനങ്ങള്‍ക്ക് മഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 9496042633 എന്ന നമ്പരില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), മാവേലിക്കര (04792304494, 8547005046), ധനുവച്ചപുരം  (04712234374, 8547005065), കാര്‍ത്തികപ്പള്ളി (04792485370, 8547005018), കുണ്ടറ  (04742580866, 8547005066), കലഞ്ഞൂര്‍  (04734292350, 8547005024), പെരിശ്ശേരി  (04792456499, 9747190302), കൊട്ടാരക്കര (0474242444, 8089754259) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈനായി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ് ബി ഐ കളക്ട്  മുഖേന ഫീസ് ഒടുക്കി അപേക്ഷകള്‍ ംംം.ശവൃറമറാശശൈീി.െീൃഴ എന്ന വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം.

ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് , നിര്‍ദിഷ്ട അനുബന്ധങ്ങള്‍ , 750 രൂപ (എസ്.സി, എസ്.ടി  250 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. വിശദ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ സ്ഥിരം, താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതിനായി റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ പി ഡബ്‌ള്യൂ ഡി ആക്ട് 2016ന്റെ അടിസ്ഥാനത്തില്‍ നാല് ശതമാനം ഭിന്നശേഷി സംവരണത്തിന് അര്‍ഹരായ ഭിന്നശേഷി വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണം ഉറപ്പാക്കാനായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല്‍ സഹിതം ജൂണ്‍ 29 ന് മുന്‍പായി റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഹാജരായി  സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന വിധേയമാക്കി ഭിന്നശേഷി സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് റാന്നി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 224388.

അണക്കെട്ടുകള്‍ തുറന്നുവിടുന്നതിനുമുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു

കാലവര്‍ഷ, തുലാവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖ പ്രകാരം കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ  അധീനതയിലുള്ള അണക്കെട്ടുകളുടെ വിവിധ അലെര്‍ട്ട് ലെവലുകളുടെ പ്രഖ്യാപനത്തിനും റൂള്‍ കര്‍വ് അനുസരിച്ചു അണക്കെട്ടുകള്‍ തുറന്നുവിടുന്നതിനുമുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചു.

Dam Safety permission order

error: Content is protected !!