വനംകൊള്ള: ഡിഎഫ്ഒയെ സ്ഥലം മാറ്റി

Spread the love

 

സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി. ഡിഎഫ്ഒ സജ്‌നകരീമിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. അനധികൃത മരം മുറി കണ്ടെത്താൻ സാധിച്ചില്ല. തടി കടത്തിക്കൊണ്ട് പോകാൻ സാഹചര്യം ഉണ്ടായി എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.

കാസറഗോഡ് സോഷ്യൽ ഫോറസ്ട്രി എ സിഎഫിന്‍റെ തസ്തിക നല്‍കിയാണ്‌ സ്ഥലം മാറ്റം. നേരത്തെ സജ്‌നയെ സസ്പെൻഡ് ചെയ്ത ഉത്തരവ് മരവിപ്പിച്ചിരുന്നു. തുടർ നടപടി എന്നോണം ആണ് സ്ഥലം മാറ്റം.ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബീരാൻകുട്ടി എന്നിവരെസസ്പെൻഡ് ചെയ്തിരുന്നു .

Related posts