Trending Now

ഒപ്പം ചേര്‍ന്ന് ആന്‍സി : ശാരീരിക വൈകല്യത്തെ മറന്ന് മാസ്ക്ക് നിര്‍മ്മാണവുമായി നാടിന്‍റെ പ്രിയ പുത്രി

ഒപ്പം ചേര്‍ന്ന് ആന്‍സി : ശാരീരിക വൈകല്യത്തെ മറന്ന് മാസ്ക്ക് നിര്‍മ്മാണവുമായി നാടിന്‍റെ പ്രിയ പുത്രി
———————-
മനോജ് പുലിവേലില്‍/ കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നി : ശാരീരിക വൈകല്യത്തെ മറന്ന് ആന്‍സി തയ്ച്ചു കൂട്ടിയത് ആയിരകണക്കിന് മാസ്ക്കുകള്‍ . കോന്നി അട്ടച്ചാക്കല്‍ പുളിക്കത്തറയില്‍ ആന്‍സി വര്‍ഗീസ് ഇതിനോടകം ജില്ലാ അധികാരികള്‍ക്ക് കൈമാറിയത് ആയിരത്തോളം മാസ്ക്ക് . തയ്യല്‍ ഉപജീവന മാര്‍ഗമായി തിരഞ്ഞെടുത്തിട്ടു 6 മാസമായി .7 വര്‍ഷമായി നട്ടെല്ലില്‍ കൊഴുപ്പ് അടിഞ്ഞു കൂടി കാലുകള്‍ക്ക് ബലമില്ലാത്ത അവസ്ഥയിലാണ് . വിതക്ത പരിശോധനയിലാണ് രോഗാവസ്ഥ കണ്ടെത്തിയത് . ചികിസാ ചിലവുകള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ട് .
ഇപ്പോള്‍ മാസ്ക്കുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയില്‍ യൂ ട്യൂബില്‍ നിന്നുമാണ് ഗുണനിലവാരം ഉള്ള മാസ്ക്ക് നിര്‍മ്മാണം കണ്ടത് . കോട്ടണ്‍ തുണിയില്‍ആണ് നിര്‍മ്മാണം എന്നതിനാല്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയും . ചെറിയ തുക മാത്രമാണ് വാങ്ങുന്നത് .ഇത് മരുന്നുകള്‍ക്കും ചികില്‍സയ്ക്കും തികയില്ല . എന്നിരുന്നാല്‍ കൂടി സാമൂഹിക പ്രതിബദ്ധതയോടെ ആന്‍സി നമ്മള്‍ക്ക് ഒപ്പം ഉണ്ട് . ഈ സഹോദരിയ്ക്ക് നല്ല നമസ്കാരം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!