Trending Now

കാട്ടു പന്നിയും പന്നി എലിയും കൃഷി നശിപ്പിക്കാന്‍ പി എച്ച് ഡി എടുത്തവര്‍

 

konnivartha.com: കാട്ടുപന്നി ,പന്നി എലി രണ്ടു കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു . ഇവരുടെ അതിക്രമം കാരണം കാര്‍ഷിക വിളകള്‍ കര്‍ഷകന് ലഭിക്കുന്നില്ല . എവിടെയും കാട്ടു പന്നി ,പന്നി എലി പണ്ടേ നാട്ടില്‍ ഉണ്ട് .കപ്പയാണ് ഇരുവരുടെയും പ്രിയ വിഭവം . കാച്ചില്‍ ചേന മറ്റു കിഴങ്ങ് വര്‍ഗം കഴിഞ്ഞാല്‍ നേരെ വാഴ മാണം ആണ് പ്രിയം .

ഇവരുടെ രാത്രിയിലെ ആക്രമണം കാരണം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു . പത്തനംതിട്ട ജില്ലയില്‍ ഏക്കര്‍ കണക്കിന് കൃഷി ഉണ്ടായിരുന്ന പലരും കൃഷി നിര്‍ത്തി . വിളവുകള്‍ ഈ ജീവി വര്‍ഗം എടുക്കുന്നു .ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായ പല കര്‍ഷകരും മറ്റു മാര്‍ഗം തേടി പോകുന്നു .

പത്തനംതിട്ട ജില്ലയിലെ കാടുകളില്‍ നിന്നും ആണ് പന്നികള്‍ നാട്ടില്‍ എത്തിയത് . റബര്‍ വില ഇടിഞ്ഞതോടെ റബര്‍ തോട്ടങ്ങളില്‍ കൃത്യമായ പരിചരണം ഇല്ല .അടിക്കാട് വളര്‍ന്നു .ഇവിടെ ആണ് പന്നികള്‍ കൂട്ടമായി ഉള്ളത് .പകല്‍ വിശ്രമം .രാത്രിയില്‍ വിളവു കൊയ്യല്‍ .
കൃഷി വകുപ്പോ സര്‍ക്കാരോ വ്യക്തമായ നിലയില്‍ ഇടപെടുന്നില്ല എന്ന് കര്‍ഷകര്‍ പറയുന്നു . പന്നി എലികള്‍ നാട്ടില്‍ പെരുകി . ഇതൊന്നും അറിയാതെ പഴയ എലിവിഷവുമായി കൃഷി ഭവനുകള്‍ നടക്കുന്നു . ഇപ്പോള്‍ വിപണിയില്‍ ഉള്ള എലിവിഷം ഒന്നും പന്നി എലിയ്ക്ക് ഏശില്ല . വീര്യം ഇല്ലാത്ത എലിവിഷം വിറ്റ് വിതരണക്കാര്‍ കര്‍ഷകരെ പറ്റിക്കുന്നു . കര്‍ഷകര്‍ ഏറെ പ്രതിസന്ധിയില്‍ ആണ് .അത് മനസ്സില്‍ ആക്കുവാന്‍ ഉള്ള നല്ലൊരു സര്‍ക്കാര്‍ വേണം .

error: Content is protected !!