Trending Now

പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യത: അപേക്ഷ ഏപ്രില്‍ 30 വരെ

konnivartha.com: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന പത്താം തരം, ഹയര്‍സെക്കന്‍ഡറി തുല്യത പുതിയ ബാച്ച് രജിസ്ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു.
പത്താംതരം തുല്യത 18-ാം ബാച്ചിന്റെ (2024-2025) രജിസ്ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 30 വരെയും ഹയര്‍സെക്കന്‍ഡറി തുല്യത ഒന്‍പതാം ബാച്ചിന്റെ (2024-26) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 50 രൂപ ഫൈനോടെ ഏപ്രില്‍ 29 വരെയും അപേക്ഷിക്കാം.
പഠിതാക്കള്‍ക്ക് www.ecms.keltron.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0468 2220799.

error: Content is protected !!