Trending Now

കൈകോര്‍ക്കണം: നാം കൂടെ ഉണ്ട് : ഒരേ മനസ്സോടെ പങ്കാളികളാകാം

Spread the love

 

ഐസൊലേഷനില്‍ കഴിയുന്നവരെ നമുക്ക് പിന്തുണയ്ക്കാം : എല്ലാവരും കൈകോര്‍ക്കണം
വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍, വെള്ളം, കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ : തദ്ദേശഭരണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോര്‍ക്കണം.

കോന്നി : കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന നൂറുകണക്കിന് ആളുകള്‍ ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. സ്വന്തം വീട്ടിലാണെങ്കിലും ഉറ്റവരുടെ സാമീപ്യമില്ലാതെയും പുറംലോകം കാണാതെയും 28 ദിവസങ്ങള്‍. അവര്‍ ഈ ഏകാന്തത അനുഭവിക്കുന്നത് അവരുടെ വീട്ടുകാര്‍ക്ക് വേണ്ടി മാത്രമല്ല. മുഴുവന്‍ സമൂഹത്തിനും വേണ്ടിയാണ്. അതിനാല്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ നമുക്ക് ബാധ്യത ഉണ്ട് .
അവര്‍ക്ക് വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍, വെള്ളം, കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ഇത് അവര്‍ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോര്‍ക്കണം. കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതില്‍ പങ്കാളികളാകാമെന്നുംപത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ പറഞ്ഞു.
————–
ടീം കോന്നി വാര്‍ത്ത ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!