Trending Now

നദികളില്‍ അപകടം പതിയിരിക്കുന്നു : സ്കൂള്‍ ,കോളജ് അധികാരികള്‍ കുഞ്ഞുങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കണം

വേനല്‍ കടുത്തു : ജില്ലയിലെ നദികളില്‍ അപകടം പതിയിരിക്കുന്നു : സ്കൂള്‍ ,കോളജ് അധികാരികള്‍ കുഞ്ഞുങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശം നല്‍കണം

കോന്നി : വേനല്‍ കടുത്തതോടെ ജില്ലയിലെ നദികളില്‍ ജല നിരപ്പ് താഴുന്നു എങ്കിലും മിക്ക നദികളിലും ഇറങ്ങുന്നത് അപകടമാണ് . വെള്ളം കുറവെന്ന് കരുതി ഇറങ്ങിയാല്‍ ആഴത്തിലുള്ള കുഴികള്‍ ഉണ്ട് . ജില്ലയിലെ പമ്പ ,അച്ചന്‍ കോവില്‍ ,കല്ലാര്‍ , മണിമല നദികളില്‍ പാറകൂട്ടം ഉള്ള സ്ഥലങ്ങളില്‍ ഇറങ്ങരുത് .ഇവിടെ വലിയ കുഴികള്‍ ഉണ്ട് . കാലിടറിയാല്‍ തല പാറയില്‍ ഇടിച്ചു ഗുരുതരമാകും . ജില്ലയിലെ സ്കൂള്‍ ,കോളജ് കുട്ടികളില്‍ ചിലര്‍ കൂട്ടം കൂടി സ്കൂള്‍ സമയം കഴിയുമ്പോള്‍ നദികളില്‍ എത്തുകയും സെല്‍ഫികള്‍ എടുക്കുവാന്‍ ഉള്ള സാഹസിക രീതി ” കോന്നി വാര്‍ത്തയുടെ ” ശ്രദ്ധയില്‍ പ്പെട്ടു . സ്കൂള്‍ കോളജ് അധികാരികള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ബോധവത്കരണം നടത്തണം . ജനമൈത്രിപോലീസ് ഇക്കാര്യത്തില്‍ ഉടനടി ഇടപെടുകയും സ്കൂള്‍ കോളജ് തലത്തില്‍ ഉള്ള ബോധവത്കരണത്തിന് മുന്നിട്ടിറങ്ങണം .അച്ചന്‍ കോവില്‍ നദിയിലെ കോന്നി സഞ്ചായത്ത് പാലത്തിന് താഴെയും ,കല്ലേലി പാലത്തിന് താഴെയും , ചിറ്റൂര്‍മുക്ക് , ഇള , കൊള്ളൂര്‍ ,വലംചുഴി , കല്ലറക്കടവ് എന്നിവിടെ വൈകിട്ട് സ്കൂള്‍ യൂണിഫോമില്‍ ഉള്ള കുട്ടികളെ മടക്കി അയക്കണം .വന മേഖലയില്‍ ഉള്ള ജലാശയത്തില്‍ പോലും കുട്ടികള്‍ എത്തിച്ചേരുന്നു . ഇവരില്‍ പലര്‍ക്കും നീന്തല്‍ പോലും വശമില്ലാത്തവരാണ് .ചൂട് കൂടിയതിനാല്‍ ദേഹം തണുപ്പിക്കാനാണ് വരുന്നതെന്ന് കുട്ടികള്‍ പറയുന്നു . അപകടകരമായ രീതിയില്‍ ആറ്റിലേക്ക് എടുത്തുചാടിയും മറ്റുമാണ് ഇവര്‍ സാഹസത്തിന് മുതിരുന്നത് . അധികാരികള്‍ ശ്രദ്ധ ചെലുത്തുക .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!