Trending Now

അഞ്ചാമത് ശ്രീ നാരായണ കൺവെൻഷന്‍ :അമേരിക്കയില്‍ ജൂലൈ 11 മുതല്‍

 

konnivartha.com:   2014 മുതൽ ഫിലാഡൽഫിയ , ഹ്യൂസ്റ്റൺ, ന്യൂ യോർക്ക് , വാഷിങ്ടൺ എന്നിവിടങ്ങളിൽ വിജയകരമായി നടന്ന ശ്രീ നാരായണ ദേശീയ കൺവെൻഷന്റെ അഞ്ചാമത്തെ സമ്മേളനത്തിന് July 11 -14 തീയ്യതികളിൽ Hilton Stamford Hotel , Connecticut ൽ വേദിയൊരുങ്ങുകയാണ് .സന്യാസ ശ്രേഷ്ഠന്മാരും ,ദാർശനിക പ്രതിഭകളും നേതൃത്വം നൽകുന്ന പ്രഭാഷണങ്ങളും ചർച്ചകളും , വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

Brahmasree Sachidhananda Swamikal – President-Sivagiri Dharma Sangham , Swami Mukthananda Yati – Discipline of Nitya Chaithanya Yati , Director – School of Vedanda , Sree Shaukath Sahajotsu – Discipline of Nitya Chaithanya Yati , Writer & Orator ) തുടങ്ങിയവർ പങ്കെടുക്കുന്നു.

ഡോ: കലാമണ്ഡലം ധനുഷാ സന്യാൽ നേതൃത്വം നൽകുന്ന ഗുരു കൃതികളുടെ നൃത്താവിഷ്കാരം, സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദും , യുവ ഗായിക അപർണ ഷിബുവും നയിക്കുന്ന സംഗീത നിശയും വിവിധ റീജിയണിലെ കലാപതിഭകളുടെ പരിപാടികളും ഈ കൺവെൻഷന്റെ ഭാഗമാണ് .

ഗുരുവിനാൽ സംഘടിപ്പിക്കപ്പെട്ട സർവമത സമ്മേളനത്തിന്റെ നൂറാം വര്ഷം പൂർത്തീകരിക്കുന്ന വേളയിൽ കാലികപ്രസക്തിയുള്ള സമാന ചർച്ചകളും ആശാൻ ചരമ ശതാബ്ദിയോടനുബന്ധിച്ചു മഹാകവിയുടെ കൃതികളുടെ സാഹിത്യാനുഭവം പങ്കുവെക്കാനുള്ള അവസരവും ഈ കൺവെൻഷന്റെ പ്രത്യേകതയായിരിക്കും

For further information and Registration please contact
Sajeevkumar Chennattu, President -(917)979-0177, Renuka Chirakuzhiyil, General Secretary (914)434-4843, Rajeev Bhaskar (516)395-9480

വാര്‍ത്ത: മ്യൂണിക് ഭാസ്‌കര്‍

error: Content is protected !!