![](https://www.konnivartha.com/wp-content/uploads/2024/03/WhatsApp-Image-2024-03-18-at-6.35.38-PM-880x528.jpeg)
konnivartha.com :കോന്നി അരുവാപ്പുലത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് 50 കുടുംബങ്ങൾ സിപിഐ എമ്മിൽ ചേർന്നു.പുതിയതായി പാർട്ടിയിലേക്ക് വന്നവരെ സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു .
അരുവാപ്പുലം പഞ്ചായത്ത് പടിയിൽ ചേർന്ന യോഗത്തിൽ അരുവാപ്പുലം ലോക്കൽ സെക്രട്ടറി ബി ദീദു അധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു ജോർജ്ജ്, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ആർ ജയൻ, വർഗ്ഗീസ് ബേബി, പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി കെ നന്ദകുമാർ, സി എൻ ബിന്ദു, കെ എസ് ശിവകുമാർ , ജെ നിസ്സാം, ബ്രാഞ്ച് സെക്രട്ടറി എസ് അനൂപ് എന്നിവർ സംസാരിച്ചു.
കോൺഗ്രസ് നേതാവ് ജയപ്രകാശ് കൽത്തോട്ടത്തിൽ, ആർ എസ് പി മുൻ ലോക്കൽ സെക്രട്ടറി ഓമനക്കുട്ടൻ, കോൺഗ്രസ് നേതാവും ഖാദി ബോർഡ് ഉദ്യോഗസ്ഥനുമായിരുന്ന ഗോപാലകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ രവീന്ദ്രൻ നായർ, രാധാകൃഷ്ണൻ എന്നിവരടക്കം ആണ് സിപിഐ എമ്മിൽ ചേർന്നത്.