Trending Now

രണ്ടിടത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്

Spread the love

 

konnivartha.com: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എന്‍.ഡി.എയില്‍ പാര്‍ട്ടിക്ക് അനുവദിച്ച നാലു സീറ്റില്‍ രണ്ടിടത്തേക്കാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.

ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ്. മത്സരിക്കുക.ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയും മത്സരിക്കും.റബ്ബര്‍ബോര്‍ഡ് വൈസ് ചെയര്‍മാനാണ് കെ.എ. ഉണ്ണികൃഷ്ണന്‍. കെ.പി.എം.എസ്. നേതാവായിരുന്നു ബൈജു കലാശാല.

മറ്റു രണ്ടു സീറ്റുകളില്‍ രണ്ടുദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.കഴിഞ്ഞതവണ മത്സരിച്ച വയനാട്, ആലത്തൂര്‍ മണ്ഡലങ്ങള്‍ ബി.ജെ.പി.ക്കു നല്‍കിയാണ് കോട്ടയവും ചാലക്കുടിയും നേടിയത്.

കോട്ടയത്ത് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.സംഘടനയുടെ വൈസ് പ്രസിഡന്റ് കെ. പത്മകുമാറിനും സാധ്യതയുണ്ട്.ഇടുക്കിയില്‍ ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്നുള്ളയാളെ നിര്‍ത്താനാണ് ആലോചന.

error: Content is protected !!