കോന്നി മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്ക് ഉദ്ഘാടനം മാര്‍ച്ച് 9 ന്

Spread the love

 

konnivartha.com: കോന്നി ഗവ.മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്ക് ഉദ്ഘാടനം  (മാര്‍ച്ച് 9) ഉച്ചയ്ക്ക്  12 .30ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ചടങ്ങില്‍ അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയാകും. മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യൂ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 3 കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ബ്ലഡ് ബാങ്കില്‍ എന്‍എംസി മാനദണ്ഡങ്ങള്‍ പ്രകാരം ആധുനിക രീതിയിലുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ചടങ്ങില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ഡി പി എം ഡോ. എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related posts