വേനല്‍ കടുത്തു :മഴ കാത്ത് നദികള്‍

 

konnivartha.com: വേനല്‍ ചൂട് കൂടിയതോടെ നദികളിലെ വെള്ളം വറ്റിത്തുടങ്ങി . കാട്ടിലെ ചെറു തോടുകള്‍ പൂര്‍ണ്ണമായും വറ്റി . മല മുകളില്‍ നിന്നും ഉള്ള നീരൊഴുക്ക് പൂര്‍ണ്ണമായും നിലച്ചു . കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി കടുത്ത വേനല്‍ ചൂട് ആണ് . കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കടുത്ത ചൂട് രേഖപ്പെടുത്തി മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . ഇന്നും മഞ്ഞ അലേര്‍ട്ട് ആണ് .

നദികളിലെ വെള്ളം വറ്റിത്തുടങ്ങിയതോടെ കിണറുകളിലെ വെള്ളം കുറഞ്ഞു .മിക്ക സ്ഥലത്തും കുടിവെള്ളം ക്ഷാമം രൂക്ഷമായി . വെള്ളം പണം കൊടുത്തു ടാങ്കില്‍ വാങ്ങേണ്ട  അവസ്ഥയില്‍ ആണ് . കാട്ടു അരുവികള്‍ വറ്റിയതോടെ വന്യ മൃഗങ്ങള്‍ കുടിവെള്ളം തേടി നദിയിലേക്ക് എത്തി . ആനയും മ്ലാവും ,കരടിയും ,പുലിയും കടുവയും എല്ലാം നദീതീരത്ത് തമ്പടിച്ചു .

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്ത് ഇന്ന് (01-03-2024) രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെയും, തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് (01-03-2024) രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.