Trending Now

കലഞ്ഞൂർ ഗവ.സ്കൂളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ എം എൽ എ വിലയിരുത്തി

 

konnivartha.com: കോന്നി : കലഞ്ഞൂർ ഗവ.സ്കൂളിൽ നടക്കുന്ന വിവിധ നിർമ്മാണ പ്രവർത്തികൾ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് പൂർത്തികരിക്കണമെന്ന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർദ്ദേശിച്ചു.

കലഞ്ഞൂർ ഗവ. സ്കൂളിൽ വിവിധ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നത്തിനായി വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം എൽ എ.
കലഞ്ഞൂർ ഗവ. എൽ പി സ്കൂളിന്റെ പുതിയ കെട്ടിടം നിർമാണത്തിനായി
1.20 കോടി രൂപ അനുവദിച്ചിരുന്നു. നിർമ്മാണ പ്രവർത്തി നിലവിൽ ഒരു നില റൂഫ് കോൺക്രീറ്റ് ഘട്ടത്തിൽ എത്തിയിട്ടുണ്ട്.6 ക്ലാസ്സ്‌ മുറികൾ, ഓഫിസ് റൂം, സ്റ്റാഫ് റൂം,7 ടോയ്ലെറ്റ്കൾ എന്നിവയാണ് ഉൾപെടുത്തിയിട്ടുള്ളത്. നിലവിൽ 577 കുട്ടികൾ എൽ പി സ്കൂളിൽ പഠിക്കുന്നുണ്ട്.

ഹയർ സെക്കണ്ടറി വിഭാഗം കെട്ടിടം പണി പൂർത്തികരിക്കുന്നതിന് 2 കോടി രൂപയും ബി
ഹയർ സെക്കന്ററി ഫിസിക്സ്, കെമിസ്ട്രി,ബയോളജി ലാബുകൾ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപയും അനുവദിച്ചിട്ട് ഉണ്ട്.കെട്ടിടം പണി പൂർത്തിയാകുന്നത്തോടെ സ്‌ഥല പരിമിതിക്ക് പരിഹാരമാകും.3 നിലയുള്ള കെട്ടിടത്തിൽ ഒരു ഫ്ലോറിൽ 13 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് കലഞ്ഞൂർ.

ഹയർ സെക്കൻഡറിയുടെ കെട്ടിട നിർമ്മാണ പ്രവർത്തി അടിയന്തിരമായി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ പൊതുമരാമത്ത് എക്‌സികുട്ടീവ് എഞ്ചിനീയർക്ക് എം എൽ എ നിർദേശം നൽകി. ഗവ. എൽ പി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തിക്ക് സാങ്കേതിക അനുമതി വേഗത്തിൽ നൽകുവാൻ ജില്ലാ പഞ്ചായത്ത്‌ എക്‌സികുട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകി.സ്കൂളിന്റെ സമ്പൂർണ വികസനം സാധ്യമാകുന്ന തരത്തിലുള്ള മാസ്റ്റർ പ്ലാൻ ക്രമീകരിക്കാൻ പൊതുമരാമത്ത് എക്‌സികുട്ടിവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.കിഫ്‌ബിയിൽ ഉൾപ്പെടുത്തി 3 കോടി രൂപ അനുവദിച്ചു വൊക്കേഷണൽ ഹയർ സെക്കന്ററി ബ്ലോക്ക്‌ നിർമാണം പൂർത്തികരിച്ചിരുന്നു.

യോഗത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ,കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പ വല്ലി,പറക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം പി മണിയമ്മ,വാർഡ് അംഗം രമ സുരേഷ്, ഡി പി സി ഡോ. ലെജു തോമസ്,ഹയർ സെക്കന്ററി പ്രിൻസിപ്പൽ സകീന, ഗവ. എൽ പി ഹെഡ് മാസ്റ്റർ അനിൽ, പൊതു മരാമത്ത് എക്‌സികുട്ടീവ് എഞ്ചിനീയർ വി കെ ജാസ്മിൻ, അസി എക്‌സി എഞ്ചിനീയർ ഷിബു ജാൻ, അസി എഞ്ചിനീയർ ശ്രീജിത്ത്‌, എൽ എസ് ജി ഡി അസി. എഞ്ചിനീയർ അലക്സാണ്ടർ, ഹാബിറ്റാറ്റ് എഞ്ചിനീയർ അംജിത്,പി ടി എ പ്രസിഡന്റ് മാരായ മഞ്ജു, ബിനോയ്‌, എസ് എം സി ചെയർമാൻ എസ് രാജേഷ്, അധ്യാപകർ,പി ടി എ അംഗങ്ങൾ പൊതുമരാമത്ത്- വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!