Trending Now

ഇന്‍ഡ്യ – അമേരിക്ക സ്നേഹപൂര്‍വ്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു

ഇന്‍ഡ്യ – അമേരിക്ക സ്നേഹപൂര്‍വ്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു .
സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ( മെമ്പര്‍മാര്‍ ,ഭാരവാഹികള്‍ ) ആഗ്രഹിക്കുന്ന സമാന ചിന്തയുള്ള സുഹൃത്തുക്കള്‍ ബന്ധപ്പെടുക

“കോന്നി വാര്‍ത്ത ഡോട്ട് കോം” ആഭിമുഖ്യത്തില്‍ തുടക്കം കുറിക്കുന്ന ഇന്‍ഡ്യ – അമേരിക്ക സ്നേഹപൂര്‍വ്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു .കോന്നി ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന ജീവകാരുണ്യ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ( മെമ്പര്‍മാര്‍ ,ഭാരവാഹികള്‍ ) ആഗ്രഹിക്കുന്ന സമാന ചിന്തയുള്ള സുഹൃത്തുക്കളുടെ ഒരു യോഗം ചേരുവാന്‍ ആഗ്രഹിക്കുന്നു .
ഉദ്ദേശ ലക്ഷ്യം : നിര്‍ദ്ധനരായ രോഗികളുടെ ചികില്‍സാ തുടര്‍ച്ച ഏറ്റെടുക്കുക , പഠന മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ജോലി ലഭിക്കും വരെയുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുക , മുതിര്‍ന്ന പൌരന്മാരുടെ ഉല്ലാസത്തിന് വേണ്ടി പകല്‍ വീടുകള്‍ സജീകരിക്കുക , നിര്‍ദ്ധന പെണ്‍കുട്ടികള്‍ക്കു വേണ്ടി തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ , ജോലി ലഭ്യത ,ആശുപത്രികളുടെ സഹായത്തോടെ ഡോക്ടര്‍മാരുടെ സൌജന്യ സേവനം അര്‍ഹതപ്പെട്ടവരുടെ വീടുകളില്‍ ലഭ്യമാക്കുക തുടങ്ങിയ പദ്ധതികള്‍ക്ക് രൂപ രേഖ തയാറാക്കുകയും നിയമപരമായി സംഘടന പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ നടപടികള്‍ ആലോചിക്കുവാന്‍ ഉള്ള ഒരു പൊതു യോഗം ഉടന്‍ ചേരുന്നു . സജീവമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി പേര് ,വിലാസം , ഫോണ്‍ നമ്പര്‍ അറിയിക്കുക .

8281888276( whatsapp)
www.konnivartha.com
pb no : 26 ,konni

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!