തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം- യു.ഡി.എഫ്-10, എല്‍.ഡി.എഫ്-9, എൻ.ഡി.എ-3, സ്വതന്ത്രൻ -1

konnivartha.com: സംസ്ഥാനത്ത്  (ഫെബ്രുവരി 22) നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-10എൽ.ഡി.എഫ്.9എൻ.ഡി.എ.3സ്വതന്ത്രൻ -1 സീറ്റുകളിൽ വിജയിച്ചു.

യു.ഡി.എഫ്. കക്ഷി നില     –  10 (INC-4, IUML-6)

എൽ.ഡി.എഫ്. കക്ഷി നില  –  9 (CPI(M)-7, CPI-2)

എൻ.ഡി.എ. കക്ഷി നില      –  3 (BJP-3)

സ്വതന്ത്രൻ                     –  1

ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില  എൽ.ഡി.എഫ് -5 (CPI(M)-5),  യു.ഡി.എഫ് – 13 (INC-7, IUML-6) എൻ.ഡി.എ – 4 (BJP-4),  സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു.  

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നല്‍കണം.

ഉപതിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമുള്ള കക്ഷിബന്ധം, വിജയി, ഭൂരിപക്ഷം തുടങ്ങിയവ താഴെപ്പറയുന്നു.

ക്രമ നം. ജില്ല തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നമ്പരും പേരും നിയോജക മണ്ഡലത്തിന്റെ/ വാർഡിന്റെ നമ്പരും പേരും സിറ്റിംഗ് സീറ്റ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥി പാർട്ടി/
മുന്നണി
ഭൂരിപക്ഷം
1 തിരുവനന്തപുരം സി.01 തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ 64 വെള്ളാർ BJP പനത്തുറ.പി ബൈജു CPI 151
2 തിരുവനന്തപുരം ജി.12 ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്ത് 13 കുന്നനാട് BJP ശ്രീജല.ഒ CPI(M) 59
3 തിരുവനന്തപുരം ജി.34 പൂവച്ചൽ ഗ്രാമ പഞ്ചായത്ത് 06 കോവിൽവിള BJP രജനി.കെ BJP 19
4 തിരുവനന്തപുരം ജി.56 പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് 08 അടയമൺ CPI(M) ആർച്ച രാജേന്ദ്രൻ CPI(M) 6
5 കൊല്ലം ജി 60 ചടയമംഗലം 

ഗ്രാമ പഞ്ചായത്ത്

10 കുരിയോട് BJP പി.എസ് സുനിൽ കുമാർ CPI 264
6 പത്തനംതിട്ട ജി 25 നാരങ്ങാനം

ഗ്രാമ പഞ്ചായത്ത്

09 കടമ്മനിട്ട IND. രമേഷ് എം.ആർ INC 174
7 ആലപ്പുഴ ജി 38 വെളിയനാട് 

ഗ്രാമ പഞ്ചായത്ത്

08-കിടങ്ങറ ബസാർ തെക്ക് CPI(M) സുഭാഷ് പറമ്പിശ്ശേരി BJP 1
8 ഇടുക്കി ജി 07  മൂന്നാർ

ഗ്രാമ പഞ്ചായത്ത്

11 മൂലക്കട INC നടരാജൻ INC  

35

 

9 ഇടുക്കി ജി 07  മൂന്നാർ

ഗ്രാമ പഞ്ചായത്ത്

18 നടയാർ INC ലക്ഷ്മി.എ INC 59
10 എറണാകുളം ജി 36 എടവനക്കാട്

ഗ്രാമ പഞ്ചായത്ത്

11. നേതാജി CPI(M) ശാന്തി മുരളി INC 108
11 എറണാകുളം ജി. 72 നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് 14 കൽപ്പക നഗർ INC അർച്ചന എൻ.എസ് CPI(M) 98
12 തൃശ്ശൂർ ജി.38 മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് 07

പതിയാർ കുളങ്ങര

INC വിമൽ

(വി.എം.മനീഷ്)

CPI(M) 63
13 പാലക്കാട് എം.41 ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ 06 മുതുകാട് CPI(M) ആരോഗ്യസ്വാമി (യേശു) CPI(M) 369
14 പാലക്കാട് ജി.31 പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് 08 പൂക്കോട്ടുകാവ് നോർത്ത് CPI(M) സി.കെ അരവിന്ദാക്ഷൻ (കുട്ടാപ്പു) CPI(M) 31
15 പാലക്കാട് ജി.57 എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് 14 പിടാരിമേട് INC മാർട്ടിൻ ആന്റണി IND. 146
16 പാലക്കാട് ജി.13 തിരുവേഗപ്പുറ  ഗ്രാമ പഞ്ചായത്ത് 16 നരിപ്പറമ്പ് IUML കെ.ടി.എ മജീദ് IUML 470
17 മലപ്പുറം എം.47 കോട്ടക്കൽ മുനിസിപ്പൽ കൗൺസിൽ 02 ചൂണ്ട IUML നഷ് വ.കെ IUML 176
18 മലപ്പുറം എം.47 കോട്ടക്കൽ മുനിസിപ്പൽ കൗൺസിൽ 14 ഈസ്റ്റ് വില്ലൂർ IUML ഷഹാന ഷെറിൻ IUML 191
19 മലപ്പുറം ജി.55 മക്കരപ്പറമ്പ്

ഗ്രാമ പഞ്ചായത്ത്

02 കാച്ചിനിക്കാട് കിഴക്ക് IUML നുഹ്മാൻ ശിബിലി (ഷിബിലി മാസ്റ്റർ) IUML 315
20 കണ്ണൂർ ജി. 48 മുഴുപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് 05 മമ്മാക്കുന്ന് INC എ.സി.നസിയത്ത് ബീവി CPI(M) 12
21 കണ്ണൂർ ജി.15 രാമന്തളി ഗ്രാമ പഞ്ചായത്ത് 09 പാലക്കോട് സെൻട്രൽ IUML മുഹമ്മദ് എം.പി IUML 464
22 കണ്ണൂർ എം.57 മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ 29 ടൗൺ INC എ.മധുസൂദനൻ BJP 72
23 കണ്ണൂർ ജി. 02 മാടായി

ഗ്രാമ പഞ്ചായത്ത്

20 മുട്ടം ഇട്ടപ്പുറം IUML മുഹ്സിന എസ്.എച്ച് IUML 444