konnivartha.com: സാമൂഹ്യനീതി വകുപ്പ് വയോജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രത്യേക ബോധവല്‍ക്കരണ പരിപാടി കോന്നി സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ചു. കോന്നി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് ബേബി പരിപാടി ഉദ്ഘാടനം ചെയ്തു.
സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കി വരുന്ന വയോജന പദ്ധതികള്‍, എംഡബ്ലുപിഎസ്‌സി ആക്ട് 2007, സായം പ്രഭ ഹോം പദ്ധതി തുടങ്ങിയവ വയോജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജില്ലാ സാമൂഹ്യനീതി ഓഫീസ് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു ഐഇസി ക്ലാസ് സംഘടിപ്പിച്ചത്.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ബി. മോഹനന്‍ അധ്യക്ഷ വഹിച്ചു. വയോജനങ്ങള്‍ക്കായി വകുപ്പ് നടത്തുന്ന വിവിധ പദ്ധതികളെയും സ്‌കീമുകളെയും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. എംഡബ്ലുപിഎസ്‌സി ആക്ട് 2007 എന്ന വിഷയത്തില്‍ സംബന്ധിച്ച് പി. ഇ ലാലച്ചന്‍ ,സായം പ്രഭ പദ്ധതികളുടെ വിശദീകരണം സായം പ്രഭ ഹോം ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഫീല്‍ഡ് ഓഫീസര്‍ ബി. എസ് ശാലു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സി.ഡി.പി.ഒ, ഐ.സി.ഡി.എസ് കോന്നി അഡിഷണല്‍ ബി. ജി റ്റിറ്റി, ഷൈനി ജോര്‍ജ് (കെയര്‍ ഗിവര്‍ സായംപ്രഭ ഹോം ),വിവിധ വയോജന ക്ലബ്ബുകളില്‍നിന്നുംനൂറോളം വയോജനങ്ങള്‍,കെയര്‍ ടേക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.