Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം ഇന്‍റര്‍നെറ്റ് എഫ് എം റേഡിയോ ഉടന്‍ “ഹായ് കോന്നി വാര്‍ത്ത ഡോട്ട് കോം “

കോന്നി വാര്‍ത്ത ഡോട്ട് കോംമില്‍ നിന്നും ഇന്‍റര്‍നെറ്റ് എഫ് എം റേഡിയോ ” ഹായ് കോന്നി വാര്‍ത്ത ഡോട്ട് കോം ” സംപ്രേക്ഷണം ആരംഭിക്കുവാനുള്ള നടപടികള്‍ പൂര്‍ത്തിയായ വിവരം എല്ലാ സ്നേഹിതരേയും സ്നേഹപൂര്‍വം അറിയിക്കുന്നു . കോന്നിയുടെ ആദ്യ ഇന്‍റര്‍നെറ്റ് എഫ് എം റേഡിയോ ആണ് “ഹായ് കോന്നി വാര്‍ത്ത ഡോട്ട് കോം “നമ്മുടെ നാടിന്‍റെ ശബ്ദവും ലോകത്തിന് മുന്നില്‍ ഇനി കേള്‍ക്കാം . വാര്‍ത്തകള്‍ ,അറിയിപ്പുകള്‍ , സാമൂഹിക സാംസ്കാരിക സാഹിത്യ വിഷയങ്ങളും , പ്രവാസി സുഹൃത്തുക്കളുടെ സര്‍ഗാത്മകമായ കഴിവുകള്‍ , പ്രവാസി ലോകത്ത് നിന്നുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ അറിയിപ്പുകള്‍ എന്നിവ കേള്‍ക്കാം .ഈ സംരംഭത്തിന് വേണ്ടി അഭിപ്രായങ്ങള്‍ അറിയിക്കുകയും ഒരു ഇന്‍റര്‍നെറ്റ് എഫ് എം നു വേണ്ടി എല്ലാ സഹായവും ചെയ്ത സുഹൃത്തുക്കള്‍ക്ക് നന്ദി .പ്രവാസികളായ സുഹൃത്തുക്കളുടെ സാമ്പത്തിക സഹായത്തോടെ ഭാവിയില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം എഫ് എം റേഡിയോ സ്റ്റേഷന്‍ കോന്നിയില്‍ സ്ഥാപിക്കാന്‍ ഉള്ള നടപടികളുമായി മുന്നേറുന്നു . നമ്മുടെ നാടിന്‍റെ സ്പന്ദനം നമ്മളിലൂടെ ലോകം കേള്‍ക്കട്ടെ
സ്നേഹപൂര്‍വ്വം ടീം കോന്നി വാര്‍ത്ത ഡോട്ട് കോം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!