Trending Now

കോന്നി മെഡിക്കല്‍ കോളേജില്‍ നിയമനം ആവശ്യപ്പെട്ട് അപേക്ഷാ പ്രവാഹം

കോന്നി നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളേജില്‍ ജന പ്രതിനിധികളുടെയോ ,രാഷ്ട്രീയ നേതാക്കളുടെയോ ശുപാര്‍ശയില്‍ ജോലി ലഭിക്കില്ല : ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു രാഷ്ട്രീയ നേതാക്കള്‍ക്ക് ലഭിക്കുന്നത് നൂറുകണക്കിനു അപേക്ഷകള്‍ : നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഡ്വ.കെ യു ജനീഷ്‌ കുമാർ എംഎൽഎ അഭ്യർത്ഥിച്ചു
………………………….
കോന്നി : നിര്‍ദ്ദിഷ്ട കോന്നി മെഡിക്കല്‍ കോളേജില്‍ ഒ പി വിഭാഗം 2020 ഏപ്രില്‍ ഒന്നു മുതല്‍ തുടങ്ങാന്‍ ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചു . കോന്നി മെഡിക്കല്‍ കോളേജില്‍ ഏതെങ്കിലും തസ്തികയില്‍ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ചു നൂറുകണക്കിനു അപേക്ഷകള്‍ ജന പ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കും ലഭിക്കുന്നു . എന്നാല്‍ ഇവരുടെ ശുപാര്‍ശയില്‍ ഒരു ജോലിയും ലഭിക്കില്ല . കോന്നി എം എല്‍ എ അഡ്വ ജനീഷ് കുമാറിന്‍റെ കോന്നി എം എല്‍ എ ഓഫീസിലും നൂറുകണക്കിനു അപേക്ഷകള്‍ ലഭിക്കുന്നു . ഉയര്‍ന്ന തസ്തികകളില്‍ പി എസ്സ് സിയും താഴെ തട്ടില്‍ ഉള്ള നിയമനങ്ങള്‍ എംപ്ലോയിമെന്‍റ് എക്സ്ചേഞ്ച് വഴിയുമാണ് നടക്കുന്നത് . എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചില്‍ മുന്‍ഗണന അനുസരിച്ചാണ് പേരുകള്‍ ലിസ്റ്റ് ചെയ്യുന്നത് .
കോന്നി മെഡിക്കൽ കോളേജ് നിയമനങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അഡ്വ.കെ യു ജനീഷ്‌ കുമാർ എംഎൽഎ അഭ്യർത്ഥിച്ചു. മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചു നൽകുന്നത് കേരള സർക്കാരാണ്. ഈ തസ്തികകളിൽ ക്ലാസ് ഫോർ വിഭാഗം വരെയുള്ളവയിൽ നിയമനം നടത്തുന്നത് കേരള പബ്ലിക് സർവീസ് കമീഷൻ ആണ്. പാർട്ട് ടൈം നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് നടത്തുന്നത്. നൂറുകണക്കിന് ബയോഡേറ്റകൾ നിയമനം ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലെത്തുന്നു . ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻതിരിയണമെന്നും, നിയമാനുസൃതമല്ലാതെ നിയമനങ്ങൾ നടത്താൻ കഴിയില്ല എന്ന് ജനങ്ങൾ ബോധ്യപ്പെടണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!