konnivartha.com/ കോന്നി : ജന്മനാടുമായി ഏറ്റവും അടുത്ത ആത്മബന്ധമുള്ള സ്ഥലമായ കോന്നിയിൽ ആദ്യമായി എത്തുവാൻ കോന്നി ഫെസ്റ്റ് കാരണമായി ഇവിടുന്നു കിട്ടിയ സ്നേഹവും ആദരവും ഹൃദയത്തിൽ സൂക്ഷിക്കും കോന്നി ഫെസ്റ്റിലെ ദൃശ്യവിസ്മയത്തിന്‍റെ മലയാളി ഫ്രെയിം എന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകനിൽ ആ സിനിമ ഏതെങ്കിലും പ്രചോദനം ചെലുത്തുന്നവയായിരിക്കണം അല്ലാതെ വെറും നേരംപോക്ക് സിനിമകൾക്ക് പ്രേക്ഷകനിൽ സ്വാധീനം ചെലുത്തുവാൻ കഴിയുമോ എന്നത് ചോദ്യമായി നിൽക്കുന്നു. എന്‍റെ സിനിമകൾ കാണാൻ വരുന്നത് എന്തിനാണ് എന്നതാണ് എന്‍റെ ചിന്ത സിനിമ കണ്ടിറങ്ങുന്നവരിൽ ആ സിനിമ ഏതെങ്കിലും തരത്തിലുള്ള ചോദ്യങ്ങളെങ്കിലും ബാക്കിയാക്കുണമെന്നും അദ്ദേഹം പറഞ്ഞു.
കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ആൻ്റോ ആൻ്റണി എം.പി, സിനിമ താരം പ്രീത രാജേന്ദ്രൻ, ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, എലിസബത്ത് അബു, അനിസാബു എസ്.വി പ്രസന്നകുമാർ, റോജി എബ്രഹാം, ബിനു കെ സാം, ബിനുമോൻ ഗോവിന്ദ്, അരുൺ കുമാർ, രാജീവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, ഹാരിസ് സൈമൺ, ചിത്ര രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.