Trending Now

കല്ലേലി കാവില്‍ ആഴി പൂജയും വെള്ളം കുടി നിവേദ്യവും സമര്‍പ്പിച്ചു

 

KONNIVARTHA.COM/ കോന്നി : നൂറ്റാണ്ടുകളായി ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചരിച്ചു വരുന്നതും ഭാരതീയ സംസ്കൃതിയില്‍ ഒഴിച്ചു കൂടാനാകാത്തതുമായ അത്യപൂര്‍വ്വ പൂജകള്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) നടന്നു .999 മലകളെ ഉണര്‍ത്തി പ്രകൃതി കോപങ്ങളെ ശമിപ്പിച്ച് മാനവകുലത്തിനും സര്‍വ്വചരാചരങ്ങള്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യുന്ന വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്നആഴിപൂജ ,വെള്ളം കുടി നിവേദ്യം ,കളരിപൂജ ,ചരിത്ര പുരാതനമായ കുംഭപാട്ട് ,ഭാരതക്കളി എന്നീ ചടങ്ങുകള്‍ ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തോടെ നടന്നു .

ഏഴര വെളുപ്പിനെ മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍, കാവ് ആചാരത്തോടെ താംബൂല സമര്‍പ്പണം, മലയ്ക്ക് കരിക്ക് പടേനി , തൃപ്പടി പൂജ ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , വാനര പൂജ ,വാനര ഊട്ട് ,മീനൂട്ട് ,പ്രഭാത പൂജ ,നിത്യ അന്നദാനം ഊട്ട് പൂജ , സന്ധ്യാ നമസ്കാരം ,ദീപ നമസ്കാരം ,ദീപക്കാഴ്ച , കളരിപൂജ ,ആഴി സമര്‍പ്പണം, ആഴി പൂജ ,വെള്ളം കുടി നിവേദ്യം , ഭാരതാംബയുടെ മടിത്തട്ടില്‍ ആദ്യം രൂപം കൊണ്ട കലാരൂപം ഭാരതക്കളി,കാവ് ആചാര അനുഷ്ഠാനത്തോടെ ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ രാത്രി യാമങ്ങളില്‍ സമര്‍പ്പിച്ചു . കുംഭം(മുള ) ഇടിച്ച് വെള്ളം കുടി നിവേദ്യവും ഭാരതക്കളിയും നടന്നു .പൂജകള്‍ക്ക് മുഖ്യ ഊരാളി ഭാസ്കരന്‍ നേതൃത്വം നല്‍കി

error: Content is protected !!