ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗം ഓർമ്മപ്പെടുത്തുന്നതാണ് ഓരോ ഉത്സവങ്ങളും : ശബരിമല മേൽശാന്തി പി.എ൯ മഹേഷ് നമ്പൂതിരി
konnivartha.com: ഭക്തിയെ ഉണ൪ത്തി ജീവിത ലക്ഷ്യത്തിലേക്കുള്ള മാ൪ഗമെന്തെന്ന് ഓ൪മ്മപ്പെടുത്തുകയാണ് ഓരോ ഉത്സവങ്ങളുടെയും പ്രധന ഉദ്ദേശ്യമെന്ന് ശബരിമല മേൽശാന്തി പി.എ൯. മഹേഷ് നമ്പൂതിരി പറഞ്ഞു.
മണ്ഡലകാലം പൂർത്തിയാക്കി മകരവിളക്കിനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് ശബരിമല. എല്ലാ വർഷത്തെയും പോലെ ആചാരങ്ങളും ചടങ്ങുകളും നടത്തി ജനുവരി 15ന് അയ്യപ്പ ഭഗവാന് തിരുവാഭരണം ചാർത്തും. തുടർന്ന് നടക്കുന്ന ദീപാരാധന ഏറെ പ്രാധാന്യമുള്ളതാണ്. ഭക്തരെ സംബന്ധിച്ചിടത്തോളം മകരവിളക്ക് ദർശിക്കുക എന്നാൽ വലിയ അനുഭൂതിയാണെന്നും അദ്ദേഹം പറഞ്ഞു.