Trending Now

ശബരിമല വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 19/12/2023)

 

ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തും : ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത്

konnivartha.com: ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്താൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുന്നു.

കഴിഞ്ഞ ദിവസം പ്രസിഡൻറ് പി.എസ്.പ്രശാന്ത് വിളിച്ചു ചേർത്ത എക്സിക്യൂട്ടീവ് ഡൂട്ടി മജിസ്ട്രേറ്റുമാരുടെയും വിശുദ്ധി സേന കോർഡിനേറ്ററുമാരുടെയും, ദേവസ്വം മരാമത്ത് വിഭാഗം ജീവനക്കാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.എ

ല്ലാ മേഖലകളിലും ശുചീകരണ പ്രവർത്തനങ്ങളും മാലിന്യ നീക്കവും യഥാസമയം നടക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വിശുദ്ധി സേനാ കോർഡിനേറ്റർമാർ പരിശോധിച്ച് ഉറപ്പു വരുത്തണം. ഡ്യൂട്ടി മജിസ്ട്രേറ്റ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ്.പ്രശാന്ത് നിർദ്ദേശിച്ചു

നിരോധിത പ്ലാസ്റ്റിക് ഉപയോഗം: പമ്പയിൽ മിന്നൽ പരിശോധന

പമ്പയിലും പരിസരത്തുള്ള വിവിധ വ്യാപാര സ്ഥാപനങ്ങളിനിന്ന് നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു. ഡ്യൂട്ടി മജിസ്ട്രേറ്റും മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയെത്തുടർന്നാണ് നടപടി.

ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗവും വില്പനയും നടക്കുന്നുണ്ട്. സർക്കാർ ഉത്തരവ് പ്രകാരം ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് ആർ സുമീതൻ പിള്ള , മലിനീകരണ നിയന്ത്രണ ബോർഡ് എൻവയർമെന്റൽ എൻജിനീയർ അനൂപ് എന്നിവർ അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടാകും.

ശബരിമലയിലെ ചടങ്ങുകൾ (20.12.2023)

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 .30 മണി  വരെയും  നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന്  കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക്  ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 3 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി  11മണിക്ക്  ശ്രീകോവിൽ നട അടയ്ക്കും.

 

error: Content is protected !!