Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 19/12/2023)

വാക്ക് ഇന്‍ ഇന്റര്‍വ്യു  

മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിലേക്ക് വെറ്ററിനറി സര്‍ജ്ജന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യു.  കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍ രഹിതരായ വെറ്ററിനറി സയന്‍സ് ബിരുധദാരികള്‍ക്ക് പങ്കെടുക്കാം.

 

ഇവരുടെ അഭാവത്തില്‍ വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ളക്സിലുളള ചീഫ് വെറ്ററിനറി ഓഫീസില്‍ ഡിസംബര്‍ 22 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക്  നിയമനം നല്‍കും. താല്‍പര്യമുളളവര്‍ ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം  ഡിസംബര്‍ 22 ന് രാവിലെ 11 ന് ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2270908.

ഓംബുഡ്സ്മാന്‍ സിറ്റിംഗ്

മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 21 ന്  രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.

ഓംബുഡ്സ്മാന്‍ സിറ്റിംഗ്

മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ റാന്നി പെരുനാട്  ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 23 ന്  രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.

വാര്‍ഡ്‌ സഭ 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ഡിസംബര്‍ 20 മുതല്‍ 28 വരെ നടക്കും. വാര്‍ഡ് ഒന്നിലെ വാര്‍ഡ് സഭ ഡിസംബര്‍ 27 ന് ഉച്ചയ്ക്ക് 2.30 ന്   പെരുമ്പുളിക്കല്‍ എസ്ആര്‍വിയുപി സ്‌കൂളില്‍ നടക്കും. വാര്‍ഡ് രണ്ട് ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് 2.30 ന് മന്നംനഗര്‍ എന്‍എസ്എസ് കരയോഗം (ബോധിവിദ്യാലയം) , വാര്‍ഡ് മൂന്ന് ഡിസംബര്‍ 20 ന് രാവിലെ 10.30 ന് പടുക്കോട്ടക്കല്‍ കുടുംബക്ഷേമ ഉപകേന്ദ്രം , വാര്‍ഡ് നാല് ഡിസംബര്‍ 21 ന് രാവിലെ 10.30 ന് കീരുകുഴി അംഗന്‍വാടി നമ്പര്‍ 56 , വാര്‍ഡ് അഞ്ച് ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് 2.30 ന് ഭഗവതിക്കുംപടിഞ്ഞാറ് 442-ാം നമ്പര്‍ സഹകരണബാങ്ക് , വാര്‍ഡ് ആറ് ഡിസംബര്‍ 28 ന് രാവിലെ 10.30 ന് ഇടമാലി ഗവ.ആയുര്‍വേദ യോഗസെന്റര്‍ ഇടമാലി , വാര്‍ഡ് ഏഴ്  ഡിസംബര്‍ 23 ന് രാവിലെ 10.30 ന് കുടുംബശ്രീ വിപണനകേന്ദ്രം പാറക്കര, വാര്‍ഡ് എട്ട്  ഡിസംബര്‍ 22 ന് രാവിലെ 10.30 ന് മങ്കുഴി ഐഎച്ച്ഡിപി കോളനി വൃദ്ധജനങ്ങളുടെ പകല്‍വീട്, വാര്‍ഡ് ഒന്‍പത് ഡിസംബര്‍ 27 ന് രാവിലെ 10.30 ന് തട്ടയില്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം പറപ്പെട്ടി, വാര്‍ഡ് പത്ത് ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് 2.30 ന് മല്ലിക എസ് കെവിയുപിഎസ് തട്ടയില്‍, വാര്‍ഡ് 11 ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് 2.30 ന് മാമൂട് എസ് വി എച്ച് എസ് പൊങ്ങലടി,  വാര്‍ഡ് 12 ഡിസംബര്‍ 22 ന് ഉച്ചയ്ക്ക 2.30 ന് പൊങ്ങലടി മാതൃശിശു മന്ദിരം പൊങ്ങലടി, വാര്‍ഡ് 13 ഡിസംബര്‍ 29 ന് രാവിലെ 10.30 ന് ചെറിലയം ജിഎല്‍പിഎസ് , വാര്‍ഡ് 14 ഡിസംബര്‍ 29 ന് ഉച്ചയ്ക്ക് 2.30 ന് ഡബ്ല്യൂഎല്‍പിഎസ് പറന്തല്‍ എന്നിവിടങ്ങളില്‍ നടക്കും.

ആലോചനായോഗം 21 ന്

ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഭിന്നശേഷിയുടെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഡിസെബിലിറ്റി സെന്‍സസ് അപ്ഡേഷന്‍ ആന്റ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കല്‍ എന്ന പ്രൊജക്ട് ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്  ഒരു ആലോചനായോഗം ഡിസംബര്‍ 21 ന്  ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.

റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍;  ശാരീരിക അളവെടുപ്പ് ഡിസംബര്‍ 21 ന്

പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 408/21) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പ് ഡിസംബര്‍ 21 ന് രാവിലെ എട്ടിന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി അന്നേ ദിവസം തന്നെ ഒറ്റത്തവണ പ്രമാണ പരിശോധനയും നടത്തും. ഗസറ്റ് വിജ്ഞാപന പ്രകാരമുളള യോഗ്യതകള്‍ തെളിയിക്കുന്ന പ്രമാണങ്ങള്‍ അപ്‌ലോഡ്  ചെയ്തതിന് ശേഷം, ആയതിന്റെ അസല്‍ സഹിതം പ്രൊഫൈലില്‍ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 0468 -2222665.

താത്പര്യപത്രം ക്ഷണിച്ചു

പ്രീമിയം കഫേ ആരംഭിക്കുന്നതിന് താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് താത്പര്യ പത്രം ക്ഷണിച്ചു. പ്രോജക്ട് തുകയുടെ 25 ശതമാനമോ പരമാവധി 20 ലക്ഷം രൂപയോ (ബ്രാന്‍ഡിംഗ് ബില്‍ഡിംഗ് ഫണ്ടുള്‍പ്പെടെ) ഏതാണോ കുറവ് ആയത് മൂലധന സബ്സിഡിയായി നല്‍കും. വ്യക്തിഗതമായോ, ഗ്രൂപ്പായോ സംരംഭം ആരംഭിക്കാം.

താത്പര്യ പത്രം നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫോര്‍മാറ്റില്‍  ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, കളക്ടറേറ്റ്, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ലഭിക്കണം.  വൈബ്സൈറ്റ് :www.kudumbashree.org/ten-dser ഫോണ്‍: 0468 2221807.

കരുതലിന്റെ ആറു വര്‍ഷങ്ങള്‍ കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറു വര്‍ഷം

അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലായി കുടുംബശ്രീ ആരംഭിച്ച സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചിട്ട് ആറ് വര്‍ഷങ്ങള്‍. 2932 കേസുകളാണ് ഇക്കാലയളവില്‍ ലഭിച്ചത്. 270 പേര്‍ക്ക് താത്കാലിക അഭയവും നല്‍കി. 2013 ല്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ 2017 ഡിസംബറോടെ എല്ലാ ജില്ലളിലേക്കും വ്യാപിപ്പിച്ചു. രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സേവനദാതാക്കള്‍, രണ്ട് സെക്യൂരിറ്റി, ഒരു ഓഫീസ് അസിസ്റ്റന്റ്, ഒരു കെയര്‍ടേക്കര്‍ എന്നിങ്ങനെ 11 ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്നു.

 

നിയമസഭ  ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് പന്തളം മെഡിക്കല്‍ മിഷന്‍ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.  സ്നേഹിത കോളിംഗ് ബെല്‍ പദ്ധതി, പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രത്യേക ഇടപെടല്‍ (മരിമ്പ), ഉപജീവനം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനത്തിനുമായി ലക്ഷ്യ ഉപജീവന കേന്ദ്രം, അടൂര്‍-പന്തളം പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സ്നേഹിത എക്സ്റ്റെന്‍ഷന്‍ സെന്ററുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്നുപറയുന്നതിനും മാനസിക പിന്തുണ നല്‍കുന്നതിനും സ്നേഹിത @ സ്‌കൂള്‍, സ്നേഹിത @ കോളേജ് എന്നിവയാണ് സ്‌നേഹിത ഹെല്‍പ് ഡെസ്‌കിന്റെ പ്രധാന പദ്ധതികള്‍. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്നേഹിതയിലേക്ക് ഏതു സമയത്തും വിളിച്ച് പ്രശ്നങ്ങള്‍ അറിയിക്കാം. 155399, 1800 425 1244 എന്നീ ടോള്‍ഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്.

അംശാദായം : സിറ്റിംഗ് നടത്തും

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ഓഫീസിന്റെ നേതൃത്വത്തില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി 2024 ജനുവരി മൂന്നിന് രാവിലെ 10 മുതല്‍ അരുവാപ്പുലം പഞ്ചായത്ത് പുളിഞ്ചാണി എന്ന സ്ഥലത്തു സിറ്റിംഗ് നടക്കും. അംശാദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാറിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

 

ക്വട്ടേഷന്‍ ക്ഷണിച്ചു
ഇലന്തൂര്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സുവോളജി, ബോട്ടണി, കെമിസ്ട്രി വകുപ്പുകളില്‍ സ്‌പെസിഫിക്കേഷന്‍ പ്രകാരമുളള കെമിക്കല്‍സ്, ഗ്ലാസ് വെയര്‍ വാങ്ങുന്നതിന്് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27ന് രാവിലെ 11 വരെ. ഫോണ്‍: 0468 2263636.

 സപ്ലൈകോ -ക്രിസ്തുമസ് ഫെയര്‍ ഉദ്ഘാടനം 21ന്
കേരളാസ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പത്തനംതിട്ട ജില്ലാ ക്രിസ്തുമസ് ഫെയറിന്റെ  ഉദ്ഘാടനം ഡിസംബര്‍ 21ന് വൈകിട്ട് നാലിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിക്കും. ക്രിസ്തുമസ് കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ നടപടികളുടെ ഭാഗമായി നടത്തുന്ന ക്രിസ്തുമസ് ഫെയര്‍, ഡിസംബര്‍ 21 മുതല്‍ 30 വരെ പത്തനംതിട്ട മുനിസിപ്പല്‍ ഓഫീസിനു എതിര്‍വശം റോസ്മൗണ്ട് ഓഡിറ്റോറിയത്തില്‍ നടക്കും. ഫെയറില്‍ നിന്നു അരിയും പലവ്യഞ്ജനങ്ങളും സബ്സിഡി നിരക്കിലും ഫ്രീസെയില്‍ നിരക്കിലും ലഭിക്കും. ജനപ്രിയ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ടിനൊപ്പം പൊതുവിപണിയില്‍ ലഭ്യമല്ലാത്ത സ്പെഷ്യല്‍ കോമ്പോ ഓഫറോടുകൂടിയ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്.

രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം
ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ സ്ഥിരം/താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതിന് റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 20 ന് മുന്‍പായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.

റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, ആര്‍പിഡബ്ല്യൂഡി ആക്ട് 2016 പ്രകാരം നാല് ശതമാനം ഭിന്നശേഷി സംവരണത്തിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളാണ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്തിട്ടുളള വിദ്യാഭ്യസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി  ഉദ്യോഗാര്‍ഥികള്‍ ഓഫീസില്‍ ഹാജരായി, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന വിധേയമാക്കണമെന്ന് റാന്നി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :04735 224388.

error: Content is protected !!