konnivartha.com: ശബരിമല പാതയില്‍ ഇലവുംങ്കലിൽ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ദാഹജലത്തിനായി വലഞ്ഞ അയ്യപ്പഭക്തർക്ക് സ്വാന്തനമേകി ഭക്ഷണ വണ്ടി.
അയ്യപ്പഭക്തർ തീർത്ഥാടന കാലത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്കിലെ പ്രതിനിധികൾ പ്രവർത്തനവുമായി രംഗത്ത് വന്നത്.
ഭക്ഷണ വണ്ടിയുടെ പര്യടനം വരും ദിവസങ്ങളിലും തുടരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട അറിയിച്ചു. യൂത്ത് കോൺഗ്രസ് -കെ.എസ്.യു ഭാരവാഹികളായ സുനിൽ യമുന,കാർത്തിക്ക് മുരിംഗമംഗലം, അഖിൽ സന്തോഷ്,അസ്ലം കെ അനൂപ്, ഷെഫിൻ ഷാനവാസ്, അനീഷ് നിർമ്മൽ, അബ്ദുൽ നസീം, അഖിൽ റ്റി എ എന്നിവർ നേതൃത്വം നൽകി.