Trending Now

ശബരിമല വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 09/12/2023 )

Spread the love

 

ശബരിമലയിലെ ചടങ്ങുകൾ ( 10.12.2023 )

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

 

പുല്ലുമേട്ടിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ്

സന്നിധാനത്തേക്ക് നേരിട്ടെത്തുന്ന ഏക കാനനപാതയായ പുല്ലുമേട്ടിലൂടെ ദിനംപ്രതി നിരവധി ഭക്തരാണ് എത്തിചേരുന്നത്. ഈ മണ്ഡലകാലയളവില്‍ അയ്യനെ കാണാന്‍ നാളിതുവരെ പുല്ല്‌മേടിലൂടെ 13,270 അയ്യപ്പന്മാരാണ് എത്തിച്ചേര്‍ന്നത്. അഴുതക്കടവിലൂടെ 23,331 ഭക്തരും എത്തി.

സത്രത്തില്‍ നിന്നും കാട്ടിലൂടെ 12 കി മി യാത്ര ചെയ്താലെ അയ്യന്റെ തിരുസന്നിധിയില്‍ എത്താന്‍ സാധിക്കു. പുല്ല്‌മേടിലൂടെ സന്നിധാനം എത്തുന്നത് വരെ അഞ്ച് പോയിന്റുകളിലായി സ്വാമിമാര്‍ക്ക് ക്ഷീണം മാറ്റുന്നതിനുള്ള ഇരിപ്പ് കേന്ദ്രവും വെള്ളം സൗകര്യവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

35 വനം വകുപ്പ് ജിവനക്കാരും ട്രയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥരും 30 പേരടങ്ങുന്ന എലഫന്റ് സ്‌ക്വാഡും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. അഴുതക്കടവ് വഴി വനം വകുപ്പിന്റെ 45 ജിവനക്കാരും ട്രയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യാഗസ്ഥരും 45 പേരടങ്ങുന്ന എലഫന്റ് സ്‌ക്വാഡും സജ്ജമാണ്.
വന്യ മൃഗശല്യഞ്ഞെ തുടര്‍ന്ന് സോളാര്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കി കൃത്യമായ രാത്രി നീരീക്ഷണവും നടക്കുന്നുണ്ട്. ഇത് വഴി പോകുന്നവരുടെ കണക്കും കൃത്യമായി രേഖപ്പെടുത്തി അവസാന ഭക്തനും സന്നിധാനത്ത് എത്തിയെന്ന് ഉറപ്പും വരുത്തും. ഭക്തരെ കടത്തി വിടുന്നതിന് മുമ്പായി കാനന പാത വനം വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തും.

സന്നിധാനത്തെ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജം

അയ്യപ്പ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വേണ്ടി സന്നിധാനം ആശുപത്രി സദാ സജ്ജം.ഭക്തരുടെ തിരക്ക് ദിനം പ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സന്നിധാനത്തെത്തുന്ന സ്വാമിമാര്‍ക്ക് ആരോഗ്യ സംബന്ധമായ സേവനങ്ങള്‍ ഉറപ്പുവരുത്തിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍.
ജീവിതശൈലി രോഗങ്ങളാണ് കൂടുതലായി കണ്ടു വരുന്നത്. ഹൃദയ സംബന്ധമായ അസുഖമുള്ളവരും ജിവിതശൈലി രോഗമുള്ളവരും തീര്‍ത്ഥാടന യാത്രയില്‍ കൃത്യമായി മരുന്ന് കഴിക്കണെന്നും കഴിക്കുന്ന
മരുന്നിന്റെ കുറിപ്പടി കയ്യില്‍ കരുതണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റ്, ഫിസിഷന്‍, സര്‍ജന്‍ എന്നിവരുടെ സേവനങ്ങളും ലഭ്യമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ആംബുലന്‍സ് മാര്‍ഗ്ഗം പമ്പ ആശുപത്രിയിലേക്കും അത്യാവശ്യ ഘട്ടങ്ങളില്‍ അവിടെ നിന്നും പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലേക്കും കോന്നി മെഡിക്കല്‍ കോളേജിലേക്കും എത്തിക്കാനുള്ള സൗകര്യവുമുണ്ട്.

എമര്‍ന്‍സി സര്‍വ്വീസിനായി സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ ആംബുലന്‍സും ചരല്‍മേടിന്‍ ഫോറസ്റ്റിന്റെ ആംബുലന്‍സും പ്രവര്‍ത്തിക്കുന്നുണ്ട് ഇതിനു പുറമെ പുതുതായി ആരോഗ്യവകുപ്പിന്റെ ആംബുലന്‍സ് കൂടി പ്രവര്‍ത്തനമാരംഭിക്കും.ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും പമ്പയിലും, സഞ്ചാര പാതയിലും, സന്നിധാനത്തും ആരോഗ്യവകുപ്പ് ക്രമീകരിച്ചിട്ടുണ്ട്.

error: Content is protected !!