
konnivartha.com : സംസ്ഥാനത്തെ മൃഗാശുപത്രികളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലാണ് ‘വെറ്റ് സ്‌കാന്‍’ എന്ന പേരിൽ ഒരേസമയം മിന്നൽ പരിശോധന നടന്നത്. പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.ഡ്യൂട്ടി സമയത്ത് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു, സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും വാങ്ങി ഡോക്ടര്‍മാര്‍ കൂടിയ വിലയ്ക്ക് മൃഗാശുപത്രികള്‍ മുഖേന വില്‍ക്കുന്നു.
സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകളും വാക്‌സിനുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി വ്യാജമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോള്‍ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നു.വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന. സംസ്ഥാനത്തെ തിരഞ്ഞെടുത്ത മൃഗാശുപത്രികളിലായിരുന്നു പരിശോധന.സ്‌റ്റോക്ക് രജിസ്റ്റര്‍ പ്രകാരമല്ല സൂക്ഷിക്കുന്നതെന്ന് കണ്ടെത്തി.
കാലാവധി കഴിഞ്ഞ മരുന്നുകൾ സൂക്ഷിക്കുന്നു.ചില മൃഗാശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകൾ സൂക്ഷിക്കുന്നു. ചില ഉദ്യോഗസ്ഥര്‍ പുറത്ത് നിന്നും മരുന്ന് വാങ്ങി ആശുപത്രികള്‍ വഴി വില്‍ക്കുന്നു. വലിയ ക്രമക്കേടുകള്‍ ഉണ്ട് . കോന്നി അടക്കം പരിശോധിക്കണം,ഡ്യൂട്ടി സമയത്ത് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നു, സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും വാങ്ങി ഡോക്ടര്‍മാര്‍ കൂടിയ വിലയ്ക്ക് മൃഗാശുപത്രികള്‍ മുഖേന വില്‍ക്കുന്നു.സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകളും വാക്‌സിനുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി വ്യാജമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്പോള്‍ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നു എന്നാണ് ആരോപണം .