Trending Now

പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 07/12/2023)

എന്‍ട്രന്‍സ് പരിശീലനത്തിനു ധനസഹായം

പിന്നാക്ക സമുദായത്തില്‍പ്പെട്ട (ഒബിസി) ഉദ്യോഗാര്‍ഥികള്‍ക്കു മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്  ബാങ്കിംഗ് തുടങ്ങിയ മത്സരപരീക്ഷകള്‍ക്കുളള പരിശീലനത്തിനു പിന്നാക്കവിഭാഗ വികസനവകുപ്പ് മുഖേന ധനസഹായം നല്‍കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ്  പ്രോഗ്രാം പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള  അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി.  വെബ്‌സൈറ്റ് : www.egrantz.kerala.gov.inwww.bcdd.kerala.gov.in. ഫോണ്‍ : 0474 2914417.

അപേക്ഷ ക്ഷണിച്ചു
കൊല്ലം ചവറ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്  കണ്‍സ്ട്രക്ഷനിലെ ആറു  മാസം കാലാവധിയുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ജോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം,  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ് ഇന്‍ഫര്‍മേഷന്‍ മോഡലിംഗ് പരിശീലന പരിപാടികളിലേക്കു ഡിസംബര്‍ 26 വരെ അപേക്ഷിക്കാം. ബി ടെക് സിവില്‍/ബി ആര്‍ക്ക് യോഗ്യതയുള്ളവര്‍ക്ക്  അപേക്ഷിക്കാവുന്ന പരിശീലന പരിപാടിയാണ്  അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബില്‍ഡിങ്  ഇന്‍ഫര്‍മേഷന്‍ മോഡലിംഗ്.
ബിടെക് സിവില്‍/ബി ആര്‍ക്ക്, ഡിപ്ലോമ സിവില്‍, ബിഎ ജോഗ്രഫി,സയന്‍സ് ബിരുദദാരികള്‍ എന്നിവര്‍ക്ക്  ജി ഐ എസ്  പരിശീലന പരിപാടിയിലേക്കും അപേക്ഷിക്കാം.  അപേക്ഷ ഓണ്‍ലൈന്‍ മുഖേനയോ, സ്ഥാപനത്തില്‍ നേരിട്ട്  ഹാജരായോ സമര്‍പ്പിക്കാം.  അപേക്ഷ ഫീസ്  500 രൂപ.  ഫോണ്‍: 8078980000 വെബ്സൈറ്റ് – www.iiic.ac.in

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് ജലബജറ്റ് തയ്യാറാക്കല്‍ ആരംഭിച്ചു

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിന്റെ ജലബജറ്റ് തയ്യാറാക്കുന്നതിനു സാങ്കേതിക സമിതിയുടെയും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഗ്രാമപഞ്ചായത്തിന്റെ കൃഷി, വ്യവസായം, വാണിജ്യം, ഗാര്‍ഹികം, മൃഗസംരക്ഷണം എന്നീ ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനു ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. എം ജി എന്‍ ആര്‍ ഇ ജി എസ്  ന്റെയും കുടുംബശ്രീയുടെയും സഹായത്താല്‍ കുളങ്ങളുടെയും, കുടിവെള്ള കിണറുകളുടെയും അതില്‍ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ജലത്തിന്റെയും കണക്കെടുക്കും. കാലാവസ്ഥ വ്യതിയാനം മൂലം ജലസ്രോതസുകള്‍ക്ക് ഉണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ സ്ഥിരസമിതി അധ്യക്ഷരായ ഇ വി വര്‍ക്കി, രമാദേവി, പഞ്ചായത്ത് അംഗങ്ങളായ റെഷി ജോഷി, ഷാജി കൈപ്പുഴ, പ്രസന്ന ടീച്ചര്‍, ജോയി ജോസഫ്, സാങ്കേതികസമിതി കണ്‍വീനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അരവിന്ദ്,  ഭൂജല വിഭാഗവകുപ്പു സമിതി അംഗം ജൂലിയന്‍, എന്‍ആര്‍ജിഇഎസ് ഉദ്യോഗസ്ഥര്‍, ബയോഡൈവേഴ്സിറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി രാജന്‍, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ആല്‍ഫിയ, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികില്‍സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.
പത്തനംതിട്ട ജില്ലാ വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ 12-ന് രാവിലെ 11 ന് നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്കു വിധേയമായി നിയമിക്കും.
വൈകുന്നേരം ആറു മുതല്‍ രാവിലെ  ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം അന്നേ ദിവസം രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനു ഹാജരാകണം. ഫോണ്‍ : 0468 2322762.

അപേക്ഷ ക്ഷണിച്ചു
അടൂര്‍ ഗവ.പോളിടെക്നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രം മുഖേന ആരംഭിക്കുന്ന മൂന്നുമാസത്തെ  കോസ്മെറ്റോളജി ആന്‍ഡ് ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോം ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 6238296527.

ചെറുകോല്‍ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു
ചെറുകോല്‍ ഗ്രാമപഞ്ചായത്തു ഗവ. യു. പി. സ്‌കൂളില്‍ നിര്‍മിച്ച ജൈവവൈവിധ്യ ഉദ്യാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബി.എം.സി. അധ്യക്ഷനുമായ  കെ. ആര്‍. സന്തോഷ്  ഉദ്ഘാടനം ചെയ്തു.

ജൈവവൈവിധ്യ സംരക്ഷണാര്‍ത്ഥം കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കേരള പുനര്‍നിര്‍മാണ പദ്ധതികളുടെ ഭാഗമായി നടപ്പാക്കുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയിലൂടെയാണ് ഉദ്യാനം നിര്‍മിച്ചത്
ഇലന്തൂര്‍ ബ്ലോക്കു പഞ്ചായത്തംഗം അന്നമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍  ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ്  ജെ ഇന്ദിരാദേവി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍ ശ്രീലേഖ ലഘുലേഖ പ്രകാശനവും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍  അരുണ്‍ സി. രാജന്‍ പദ്ധതി വിശദീകരണവും  നടത്തി. ചെറുകോല്‍ വാര്‍ഡ് അംഗം സുമാ സി നായര്‍, ബി.എം.സി. അംഗം നിജുകുമാര്‍, പിടിഎ പ്രസിഡന്റ് അഞ്ജലി മനീഷ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി. സി. ജയശ്രീ , വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
error: Content is protected !!