കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നായ അച്ചൻകോവിൽ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉപദേശക സമിതി അധ്യക്ഷന്‍ ബിജുലാല്‍ പാലസ് ” കോന്നി വാര്‍ത്ത ഡോട്ട് കോമിനോട് ” പറഞ്ഞു . ഡിസംബര്‍ 16 മുതല്‍ 26 വരെയാണ് തിരു ഉത്സവം .
konnivartha.com: അച്ചൻകോവിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഡിസംബര്‍ 17 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .തിരുവാഭരണ ഘോക്ഷയാത്രയോടെ ആരംഭിച്ച് ധനു ഒന്നാം തീയതി തൃക്കോടിയേറ്റ് ,കറുപ്പന്‍ തുള്ളല്‍ , തിരു രഥോത്സവം തുടങ്ങിയ ആചാര അനുഷ്ടാനങ്ങള്‍ ,കലാപരിപാടികള്‍ നടക്കും .ഡിസംബര്‍ 26 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും . 2024 ജനുവരി 17 ന് മഹാപുഷ്പാഭിഷേകം നടക്കും . 2024 ഏപ്രില്‍ 12 ന് അമ്മന്‍കാവില്‍ പൊങ്കാല നടക്കും .ഈ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് അച്ചൻകോവിൽ ക്ഷേത്ര പതിനെട്ടാം പടിക്ക് താഴെ ഒരു കൊച്ചു പതിനെട്ടാംപടിയുണ്ട് .
ഡിസംബര്‍ 16 ന് തിരുവാഭരണ ഘോഷയാത്ര അതി ഗംഭീരമായും ഭക്തിസാന്ദ്രമായും വിപുലപ്പെടുത്തുവാൻ തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായുംപ്രസിഡന്റ ബിജുലാൽ പാലസും സെക്രട്ടറി പ്രശാന്ത് എന്നിവർ അറിയിച്ചു.
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളായ പുളിയറ, ചെങ്കോട്ട, ബോഡർ, ഇലഞ്ചി, തെങ്കാശി, പമ്പിളി, കോട്ടത്തട്ട്, മേക്കര, എന്നിവടങ്ങളിലെ സ്വീകരണത്തിനു ശേഷം കേരളാ അതിർത്തിയായ അച്ചൻകോവിൽ കോട്ടവാസലിൽ എത്തിച്ചേരും.
കോട്ടവാസലിൽ നിന്നും വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ സ്വീകരണം വനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.വൈകിട്ട് 5.30 ന് അച്ചൻകോവിൽ എത്തിച്ചേരുന്ന തിരുവാഭരണം അലങ്കരിച്ച രഥത്തിൽ നിന്ന് ക്ഷേത്രത്തിന് കിഴക്കുള്ള ഹൈസ്കൂൾ ജംഗ്ഷനിൽ ഇറക്കി അവിടെ നിന്ന് ക്ഷേത്ര ഉപദേശക സമതിയുടേയും, വിവിധ കരക്കാരുടേയും, ദേവസ്വം ബോർഡ്, പോലീസ്, വനം വകുപ്പ്, വിവിധ ഡിപ്പാർട്ടുമെന്റുകളുടേയും സഹകരണത്തോടുകൂടി തലച്ചുമടായി ക്ഷേത്രത്തിൽ എത്തിച്ചേരും.
ഭക്തിനിർഭരമായ ഘോഷയാത്രയാണ് ഉള്ളത്, വാദ്യമേളങ്ങൾ, ഫ്ലോട്ടുകൾ, താലപ്പൊലി, കാവടി സ്വാമിമാർ, തുടങ്ങി ഇൻഡ്യക്കകത്തും പുറത്തുമുള്ള അയ്യപ്പ ഭക്തൻമാർ അനുഗമിക്കാറുണ്ട്.തെങ്കാശി എസ് പിയുടെ നേതൃത്വത്തിൽ സായുധ പോലീസ് സംഘം തമിഴ് നാട്ടിലും, പുനലൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കേരളത്തിലും അതിശക്തമായ സുരക്ഷയൊരുക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു .മണ്ഡലം മഹോത്സവത്തിന്‍റെ ഒരുക്കങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ട് .ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ സമിതിയും നാട്ടുകാരും ദേവസ്വം ബോർഡ് പഞ്ചായത്ത് എല്ലാം മുൻകൈ എടുത്ത് ചെയ്തിട്ടുണ്ട്.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പഞ്ചായത്ത് 12 ജീവനക്കാരെ നിയമിച്ചു . വലിയ പന്തലില്‍ അയ്യപ്പന്മാര്‍ക്ക് വിരിവെയ്ക്കാന്‍ എല്ലാ സജീകരണവും ഒരുക്കി
കേരളത്തിലെ പ്രധാനപ്പെട്ട അഞ്ചു ശാസ്താക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം അല്ലെങ്കില്‍ ധര്‍മ്മശാസ്ത്രാ ക്ഷേത്രം. അയ്യപ്പസ്വാമി ഇവിടെ ഗൃഹസ്ഥാശ്രമജീവിതം നയിക്കുന്നതായാണ് സങ്കല്പം. പൂര്‍ണ്ണ, പുഷ്കല എന്നീ രണ്ടു ഭാര്യമാരുമായി അദ്ദേഹം ഇവിടെ ഗൃഹസ്ഥജീവിതംനയിക്കുന്നു. പരശുരാമനാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ചിട്ടുള്ളത് എന്നാണ് വിശ്വാസം.
അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം വിഷപ്പാമ്പിന്റെ ദംശനത്തിനുള്ള ചികിത്സയ്ക്കു പ്രസിദ്ധമാണ്. അച്ചന്‍കോവിലിലെ അയ്യപ്പവിഗ്രഹത്തിന്റെ ഇടതുകൈയില്‍ ചന്ദനവും തീര്‍ത്ഥവും എപ്പോഴും കാണാം. പാമ്പു കടിക്കുള്ള ഔഷധമായാണ് ചന്ദനത്തെയും തീര്‍ത്ഥത്തെയും സങ്കല്പിച്ചുവരുന്നത്.
അയ്യപ്പചരിതവുമായി ബന്ധപ്പെട്ട മറ്റു പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഇവിടത്തെ ആചാരാഘോഷങ്ങള്‍ തമിഴ് സംസ്കാരവുമായി ആഴത്തില്‍ ബന്ധപ്പെട്ടവയാണ്.
ശബരിമല തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തിലും പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ട്. ധനുമാസം ഒന്നാം തിയതി മുതല്‍ പത്താം തിയതിവരെയാണ് ഇവിടത്തെ ഉത്സവം നടന്നുവരുന്നത്.