പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.
കാനന വാസന് കാഴ്ച്ചയുമായി കാടിന്റെ മക്കള്‍
കാനന വാസന് വന വിഭവങ്ങള്‍ കാഴ്ച്ചവെച്ച് ദര്‍ശനം നടത്താന്‍ കാടിന്റെ മക്കള്‍ എത്തുന്നു. 107 പേരടങ്ങുന്ന സംഘമാണ് ദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യാര്‍കൂട വന പ്രദേശങ്ങളിലെ ഉള്‍ക്കാടുകളില്‍ വിവിധ കാണി സെറ്റില്‍മെന്റുകളില്‍ താമസിച്ചുവരുന്നരാണിവര്‍. വ്യാഴാഴ്ച്ച വൈകുന്നേരം ദീപാരാധന സമയത്താണ് ദര്‍ശനത്തിന് എത്തുന്നത്. അയ്യപ്പനു സമര്‍പ്പിക്കുന്ന കാഴ്ച്ചയില്‍ കാട്ടില്‍ നിന്നും ശേഖരിച്ച തേന്‍, കുന്തിരിക്കം, ഈറ്റയിലും ചൂരലിലും മെനഞ്ഞെടുത്ത പൂവട്ടികള്‍ തുടങ്ങി കരകൗശല വിദ്യ വെളിവാക്കുന്ന ഉദ്പന്നങ്ങള്‍ തുടങ്ങിയവയാണ്. എല്ലാ വര്‍ഷങ്ങളിലും കാഴ്ച്ചയുമായി സംഘം അയ്യപ്പന്റെ പൂങ്കാവനത്തിലേക്ക് എത്താറുണ്ട്.