Trending Now

കോന്നി അരുവാപ്പുലം ഊട്ടുപാറയിലും വെട്ടുക്കിളിയുടെ ആക്രമണം

കോന്നി : കോന്നി അരുവാപ്പുലത്തും ,ഊട്ടുപാറയിലും വെട്ടുക്കിളിയുടെ ആക്രമണം .തളിരിട്ട വാഴകളാണ് ഇവയുടെ ഇരകള്‍ . രാവിലെയും വൈകിട്ടും കൂട്ടമായി എത്തുന്ന വെട്ടുകിളികള്‍ കാര്‍ഷിക മേഖലയ്ക്ക് ഭീഷണിയാണ് . കഴിഞ്ഞിടെ അരുവാപ്പുലം മേഖലയില്‍ ഇവയെ കൂട്ടമായി കണ്ടിരുന്നു . ഇപ്പോള്‍ ഊട്ടുപാറ മേഖലയിലാണ് വെട്ടുകിളികള്‍ കൂട്ടമായി എത്തുന്നത് . തളിരിട്ട വാഴയിലാണ് കൂടുതലും ആക്രമണം .വാഴയിലകള്‍ നിമിഷണേരം കൊണ്ട് തിന്നു തീര്‍ക്കുന്നു . പൊയില കഷായം കൊണ്ടും രക്ഷ ഇല്ല .തുരുശു പ്രയോഗിച്ചാല്‍ ബാക്കി ഉള്ള ഇലയും കൂടി വാടും . കൃഷിവകുപ്പില്‍ നിന്നും നടപടി ഉണ്ടാകണം എന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!