Trending Now

അക്ഷയദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

 

 

konnivartha.com: അക്ഷയ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വയലത്തല സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ നടന്ന ആഘോഷപരിപാടി ജില്ലാകളക്ടര്‍ എ ഷിബു ഉദ്ഘാടനം ചെയ്തു.

ഡിജിറ്റല്‍ സാക്ഷരതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്ഷയകേന്ദ്രം ആവിഷ്‌ക്കരിച്ചത്. ചെറിയ സേവനങ്ങള്‍ മാത്രം ലഭ്യമായിരുന്ന അക്ഷയകേന്ദ്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍സേവനങ്ങളുടെ അടിത്തറയായി മാറി. ജീവിതസായാഹ്നത്തിലെത്തിയവര്‍ക്കൊപ്പം അക്ഷയ കേന്ദ്രത്തിന്റെ ജില്ലാതലആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചത് ഏറെ അഭിനന്ദനാര്‍ഹമാണെന്നും അവര്‍ക്ക് ഒത്തുകൂടാനും ഒരുമിച്ചാഘോഷിക്കാനും ഇതൊരു അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ജില്ലാ കളക്ടര്‍ വസ്ത്രംവിതരണം ചെയ്തു. ജില്ലാ പ്രോജക്ട് മാനേജര്‍ കെ ധനേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.വി ഷീബ, വൃദ്ധമന്ദിരം സൂപ്രണ്ട് ഒ. എസ് മീന, തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!