Trending Now

ആനക്കൊമ്പ് സൂക്ഷിക്കാൻ അനുമതിയുണ്ട്​,​ പ്രതിച്ഛായ നശിപ്പിച്ചു: മോഹൻലാൽ 

ആനക്കൊമ്പ് കൈവശംവച്ച കേസിൽ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയിൽ. ആനക്കൊമ്പ് സൂക്ഷിക്കാൻ മുൻകാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും,​അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും കാണിച്ചാണ് താരം സത്യവാങ്മൂലം സമർപ്പിച്ചത്.ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസിന് മുൻകാല പ്രാബല്യമുണ്ടെന്നും,​ അതിനാൽ നിയമ തടസമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൂടാതെ കേസിലൂടെ ജനമധ്യത്തിലുള്ള തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നുവെന്നും മോഹൻലാൽ ആരോപിക്കുന്നു.ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുൻകാല പ്രാബല്യത്തോടെ മുഖ്യവനപാലകൻ അനുമതി നൽകിയിരുന്നു. ഇത് റദ്ദാക്കണമെന്നും കേസ് നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി പെരുമ്പാവൂർ സ്വദേശിയായ പൗലോസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് മോഹൻലാൽ സത്യവാങ്മൂലം സമർപ്പിച്ചത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!