konnivartha.com: കോന്നി ബ്ലോക്കിലെ മാതൃക കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള വിഎച്ച്എസ് സി / ഡിപ്ലോമ (കൃഷി) യോഗ്യതയുള്ളവര്‍ നവംബര്‍ 24 ന് രാവിലെ 10 ന് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം.
കുറഞ്ഞത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് ,പത്തനംതിട്ട ജില്ലയിലെ സ്ഥിരം താമസക്കാരനാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് , യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍:9383470401.