konnivartha.com: ചിറ്റാര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ : ഗവ.അംഗീകൃത ഡി ഫാം/ ബി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. യോഗ്യതയുളളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ നവംബര്‍ 27 ന് വൈകിട്ട് 5 ന് മുന്‍പ് ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. ചിറ്റാര്‍ പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40 വയസ്. ഫോണ്‍ : 04735 256577.