Trending Now

ഉത്തരകാശിയിലെ സില്‍ക്യാര ടണല്‍ തകര്‍ന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി

 
സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള അചഞ്ചലമായ പ്രതിബദ്ധത തുടര്‍ന്നുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഗവണ്‍മെന്റ് സജീവമായി ഏര്‍പ്പെട്ടിരിക്കുകയാണ്. 
 
കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയ തുരങ്കത്തിന്റെ 2 കിലോമീറ്റര്‍ ഭാഗമാണ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദു. 
തുരങ്കത്തിന്റെ സുരക്ഷിതമായ ഈ ഭാഗത്ത്, വൈദ്യുതിയും ജലവിതരണവും പ്രവര്‍ത്തനക്ഷമമാണ്. കൂടാതെ ഭക്ഷണവും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇതിനായി സ്ഥാപിച്ച 4 ഇഞ്ച് കംപ്രസര്‍ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്നു.
 
തൊഴിലാളികളുടെ സുരക്ഷിതമായ ഒഴിപ്പിക്കല്‍ ഉറപ്പാക്കാനായി വിവിധ ഗവണ്‍മെന്റ് ഏജന്‍സികളെ അണിനിരത്തി, ഓരോന്നിനും പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്.  കുടുങ്ങിക്കിടക്കുന്നവരുടെ മനോവീര്യം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ഇവരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നു.
 
രക്ഷാപ്രവർത്തനത്തിൻ്റെ ഏറ്റവും പുതിയ വിവരങ്ങൾ:
 
 
1. NHIDCL ലൈഫ് ലൈൻ ശ്രമങ്ങള്‍:
 
• അവശ്യ വസ്തുക്കളുടെ വിതരണത്തിനായി ഇന്നലെ NHIDCL ഒരു 6 ഇഞ്ച് വ്യാസമുള്ള പൈപ്പ്ലൈനിന്റെ ഡ്രില്ലിംഗ് കൂടി  പൂര്‍ത്തിയാക്കിയത് ഒരു സുപ്രധാന മുന്നേറ്റമായി.
 
• കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുമായി വീഡിയോ ആശയവിനിമയം സ്ഥാപിച്ചു, കംപ്രസ് ചെയ്ത വായുവും ജലമര്‍ദ്ദവും ഉപയോഗിച്ച് പൈപ്പ്‌ലൈനിനുള്ളിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തി.
 
2. NHIDCL മുഖേനയുള്ള തിരശ്ചീന ബോറിംഗ്:
 
• രക്ഷാപ്രവര്‍ത്തനത്തിനായി സില്‍ക്യാരയുടെ അവസാന ഭാഗത്തു നിന്ന് ആഗൂര്‍ ബോറിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള തിരശ്ചീന ബോറിംഗ് NHIDCL  പുനരാരംഭിച്ചു.
 
• പെപ്പ്‌ലൈനിന്റെ ഓഗൂര്‍ വ്യാസത്തിലും വെല്‍ഡിങ്ങിലും മാറ്റങ്ങള്‍ വരുത്തി ഡ്രില്ലിംഗ് മെഷീനായി ഒരു സംരക്ഷിത മേലാപ്പ് നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു
 
 
3. SJVNL മുഖേനയുള്ള രക്ഷാപ്രവര്‍ത്തനത്തിനായുള്ള ലംബ ഡ്രില്ലിംഗ്:
 
• വെര്‍ട്ടിക്കല്‍ റെസ്‌ക്യൂ ടണല്‍ നിര്‍മ്മാണത്തിനുള്ള SJVNL-ന്റെ യന്ത്രം സ്ഥലത്ത് എത്തിയിരിക്കുന്നു, നിലവില്‍ ഇന്‍സ്റ്റലേഷന്‍ നടക്കുന്നു. ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് ഇതിനായി യന്ത്രങ്ങള്‍ എത്തിക്കുന്നത്.
 
4. ബാര്‍കോട്ട് സൈഡില്‍ നിന്ന് THDCL വഴി തിരശ്ചീന ഡ്രില്ലിംഗ്:
 
• THDC ബാര്‍കോട്ട് അറ്റത്ത് നിന്ന് ഒരു റെസ്‌ക്യൂ ടണലിന്റെ നിര്‍മ്മാണം ആരംഭിച്ചു, രണ്ട് സ്‌ഫോടനങ്ങള്‍ ഇതിനകം പൂര്‍ത്തിയായി, അതിന്റെ ഫലമായി 6.4 മീറ്റര്‍ ഡ്രിഫ്റ്റ് ഉണ്ടായി. പ്രതിദിനം മൂന്ന് സ്ഫോടനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
 
 
5. RVNL മുഖേനയുള്ള ലംബ-തിരശ്ചീന ഡ്രില്ലിംഗ്:
 
• തൊഴിലാളികളെ രക്ഷിക്കുന്നതിനായി തിരശ്ചീന ഡ്രില്ലിംഗിലൂടെ മൈക്രോ ടണലിങ്ങിനുള്ള യന്ത്രങ്ങള്‍ RVNL കൊണ്ടുപോകുന്നു. ഒഡീഷയില്‍ നിന്ന് കൂടുതല്‍ കരുതല്‍ യന്ത്രങ്ങളും കൊണ്ടുവരുന്നുണ്ട്.
 
6. ഒഎന്‍ജിസിയുടെ ബാര്‍കോട്ട് എന്‍ഡിലേക്കുള്ള ലംബ ഡ്രില്ലിംഗ്:
 
• യുഎസ്എ, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്ന് വെര്‍ട്ടിക്കല്‍ ബോറിങ്ങിനായി ഒഎന്‍ജിസി യന്ത്രസാമഗ്രികള്‍ സമാഹരിക്കുന്നു.
 
7. THDCL/Army/Coal India, NHIDCL എന്നിവയുടെ സംയുക്ത ടീമിന്റെ മാനുവല്‍-സെമി മെക്കനൈസ്ഡ് രീതിയുടെ ഡ്രിഫ്റ്റ് ടണല്‍:
 
• 180 മീറ്റര്‍ മുതല്‍ 150 മീറ്റര്‍ വരെ സുരക്ഷിതമായ ഒരു ചാനല്‍ സ്ഥാപിച്ച് തുരങ്കത്തിനുള്ളില്‍ ഒരു ഡ്രിഫ്റ്റ് സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിനായി പെട്ടി കലുങ്കുകള്‍ സൈന്യം അണിനിരത്തുന്നുണ്ട്.
 
8. BRO യുടെ റോഡ് കട്ടിംഗും സപ്പോര്‍ട്ടീവ് ജോലിയും:
 
• 48 മണിക്കൂറിനുള്ളില്‍ SJVNL ലംബമായ ഡ്രില്ലിംഗിനായി BRO അതിവേഗം ഒരു അപ്രോച്ച് റോഡ് നിര്‍മ്മിച്ചു. ഒഎന്‍ജിസിയുടെ ഭൗമശാസ്ത്ര സര്‍വേകള്‍ക്കൊപ്പം ഒഎന്‍ജിസിയുടെ അപ്രോച്ച് റോഡിന്റെ പണി പുരോഗമിക്കുകയാണ്.
 
പശ്ചാത്തലം:
 
2023 നവംബര്‍ 12ന്, സില്‍ക്യാരയില്‍ നിന്ന് ബാര്‍കോട്ടിലേക്കുള്ള നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് സില്‍ക്യാര ഭാഗത്തെ 60 മീറ്റര്‍ ഭാഗത്ത് അവശിഷ്ടങ്ങള്‍ വീണതിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ 41 തൊഴിലാളികളെ രക്ഷിക്കാന്‍ സംസ്ഥാന-കേന്ദ്ര ഗവണ്‍മെന്റുകളുടെ അടിയന്തര വിഭവ സമാഹരണം നടത്തി. തുടക്കത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 900 mm പൈപ്പ് ഇടാന്‍ തീരുമാനമെടുത്തെങ്കിലും സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് ഒരേസമയം ഒന്നിലധികം രക്ഷാ ദൗത്യ മാര്‍ഗങ്ങളിലേക്ക് നീങ്ങുകയായിരുന്നു.  8.5 മീറ്റര്‍ ഉയരവും 2 കിലോമീറ്റര്‍ നീളവുമുള്ള തുരങ്കത്തിന്റെ നിര്‍മ്മിത ഭാഗമായ കുടുങ്ങിക്കിടക്കുന്ന പ്രദേശത്ത് ലഭ്യമായ വൈദ്യുതിയും ജലവിതരണവും ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
അഞ്ച് ഏജന്‍സികള്‍-ONGC, SJVNL, RVNL, NHIDCL, THDCL എന്നിവയ്ക്ക് പ്രത്യേക ചുമതലകള്‍ നല്‍കിയിട്ടുണ്ട്, പ്രവര്‍ത്തനക്ഷമതയ്ക്കായി ഇടയ്ക്കിടെയുള്ള ടാസ്‌ക് ക്രമീകരണങ്ങളുമായി ഇവര്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
 
അറിയിപ്പ് : സാങ്കേതിക തകരാറുകള്‍, വെല്ലുവിളി നിറഞ്ഞ ഹിമാലയന്‍ ഭൂപ്രദേശം, മുന്‍കൂട്ടിക്കാണാന്‍ കഴിയാത്ത അടിയന്തര സാഹചര്യങ്ങള്‍ എന്നിവ കാരണം നല്‍കിയിരിക്കുന്ന ടൈംലൈനുകള്‍ മാറ്റത്തിന് വിധേയമാണ്.

ഉദ്വേഗജനകമെന്ന നിലയിൽ അവതരിപ്പിക്കരുത്: ടിവി ചാനലുകള്‍ക്ക് വാർത്താവിതരണ-പ്ര​ക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം

ഉത്തരാഖണ്ഡിലെ സില്‍ക്യാരയില്‍ നടന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉദ്വേഗജനകമെന്ന നിലയിൽ അവതരിപ്പിക്കരുതെന്ന് ടിവി ചാനലുകള്‍ക്ക് വാർത്താവ‌ിതരണ-പ്ര​ക്ഷേപണ മന്ത്രാലയത്തിന്റെ നിർദേശം. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന തുരങ്കത്തിനു സമീപത്തുനിന്ന് തത്സമയ ദൃശ്യങ്ങള്‍ ചിത്രീകരിക്കരുതെന്നും നിര്‍ദേശമുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ ഏജന്‍സികള്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അവര്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ക്യാമറ കൈകാര്യം ചെയ്യുന്നവരും റിപ്പോര്‍ട്ടര്‍മാരും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ നിർമിച്ച തുരങ്കഭാഗത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ മനോവീര്യം നിലനിര്‍ത്താന്‍ ഗവണ്മെന്റ് നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. രക്ഷയ്ക്കായുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. 41 തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ വിവിധ ഗവണ്മെന്റ് ഏജന്‍സികള്‍ അശ്രാന്ത പരിശ്രമത്തിലാണ്. നിരവധി ജീവനുകള്‍ രക്ഷിക്കാനുള്ള വളരെ സെന്‍സിറ്റീവായ പ്രവർത്തനങ്ങളാണ് തുരങ്കത്തിനു സമീപം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തിന് സമീപം ക്യാമറകളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ച് ടിവി ചാനലുകള്‍ ദൃശ്യങ്ങളും മറ്റ് ചിത്രങ്ങളും സംപ്രേക്ഷണം ചെയ്യാന്‍ ശ്രമിക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഈ സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുമ്പോള്‍, പ്രത്യേകിച്ച് തലക്കെട്ടുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ പുറത്തുവിടുമ്പോള്‍ ജാഗ്രതയും സംവേദനക്ഷമതയും പുലർത്തണമെന്നും പ്രവർത്തനങ്ങളുടെ സെന്‍സിറ്റീവ് സ്വഭാവം, കുടുംബാംഗങ്ങളുടെയും അതുപോലെ പ്രേക്ഷകരുടെയും മാനസികാവസ്ഥ എന്നിവയെക്കുറിച്ചു ശ്രദ്ധിക്കണമെന്നും മന്ത്രാലയം ടിവി ചാനലുകൾക്ക് നിർദേശം നൽകി.

Rescue Operations Intensify at Silkyara Tunnel Collapse Site

 

Continuing their unwavering commitment to saving lives, the government is actively engaged in ongoing rescue operations at the Silkyara Tunnel in Uttarkashi, where 41 workers remain trapped.

The 2 km section of the tunnel, with completed concrete work ensuring the safety of the workers, is the focus of the rescue efforts. In this secured portion of the tunnel, electricity and water supply are operational, and provisions, including food and medicines, are being delivered through a dedicated 4-inch compressor pipeline.

Various government agencies have been mobilized, each assigned specific tasks to ensure the safe evacuation of the workers. The government maintains constant communication to boost the morale of those trapped.

Key Updates on Rescue Operations:

NHIDCL Lifeline Efforts:
Yesterday marked a significant breakthrough as NHIDCL completed the drilling of an additional lifeline—a 6-inch diameter pipeline—for the supply of essential items.
Video communication has been established with the stranded workforce, and efforts were made to clear debris inside the pipeline using compressed air and water pressure.
Horizontal Boring by NHIDCL:
NHIDCL has resumed horizontal boring from the Silkyara end to rescue workers using an Augur boring machine.
Fabrication of a protective canopy for the drilling machine is underway, with modifications to the augur diameter and welding of the pipeline in progress.
Vertical Drilling for Rescue by SJVNL:
SJVNL’s machine for the vertical rescue tunnel construction has arrived at the site, with installation currently underway. Machines are being transported from Gujarat and Odisha for this purpose.
Horizontal Drilling from Barkot Side by THDCL:
THDC has initiated the construction of a rescue tunnel from the Barkot end, with two blasts already completed, resulting in a 6.4-meter drift. Three blasts per day are planned.
Perpendicular-Horizontal Drilling by RVNL:
RVNL is transporting machinery for micro-tunneling through horizontal drilling to rescue laborers. Additional backup machines are being brought in from Odisha.
Vertical Drilling Toward Barkot End by ONGC:
ONGC is mobilizing machinery from the USA, Mumbai, and Ghaziabad for vertical boring.
Drift Tunnel by Manual-Semi Mechanized Method by Joint Team of THDCL/Army/Coal India and NHIDCL:
Work is underway to create a drift inside the tunnel, with a safe channel established from 180 meters to 150 meters. The Army is mobilizing box culverts for this purpose.
Road Cutting and Supportive Work by BRO:
BRO has rapidly constructed an approach road for vertical drilling by SJVNL within 48 hours. The work is ongoing for the approach road for ONGC, with geological surveys conducted by ONGC.

 

error: Content is protected !!