സീനിയർ റെസിഡന്റ് ഒഴിവ്
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ, റെസ്പിറേറ്ററി മെഡിസിൻ, ഡെർമെറ്റോളജി, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഇ.എൻ.ടി., ഓഫ്താൽമോളജി, ഒ.ബി.ജി., അനസ്ത്യേഷോളജി, റേഡിയോ ഡയഗ്നോസിസ്, എമർജൻസി മെഡിസിൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.
എം.ബി.ബി.എസ്. ബിരുദവും എം.ഡി./ എം.എസ്./ ഡി.എൻ.ബി. യും ടി.സി.എം.സി./ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 28 ന് രാവിലെ 11.30 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം. പ്രതിമാസം 70,000/- രൂപയാണ് വേതനം.
വയനാട് മെഡിക്കൽ കോളജിൽ
അസിസ്റ്റന്റ് പ്രൊഫസർ
വയനാട് സർക്കാർ മെഡിക്കൽ കോളജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് ബിരുദവും റേഡിയോ ഡയഗ്നോസിസിൽ പി.ജിയും ടിസിഎംസി രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 70,000 രൂപ ഏകീകൃത ശമ്പളം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 28ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിനെത്തണം
അപേക്ഷ ക്ഷണിച്ചു
റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 29ന് വൈകിട്ട് നാലിനകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.gov.in
ഫിസിക്സ് അധ്യാപക ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായ് (കാഴ്ച പരിമിതി-1) സംവരണം ചെയ്ത ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവ് ഉണ്ട്. ഫിസിക്സ് വിഷയത്തിൽ ബിരുദം, ബി.എഡ്, യോഗ്യത പാസായിരിക്കണം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 21നകം പേര് രജിസ്റ്റർ ചെയ്യണം
നാച്വറൽ സയൻസ് അധ്യാപക ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥിക്കായി (കാഴ്ച പരിമിതി-1) സംവരണം ചെയ്ത നാച്വറൽ സയൻസ് അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. നാച്വറൽ സയൻസിൽ ബിരുദം, ബി.എ.ഡ്, യോഗ്യത പരീക്ഷ പാസായിരിക്കണം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 21നകം പേര് രജിസ്റ്റർ ചെയ്യണം.
ഡോക്ടർ, ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം കേശവദാസപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറേയും ഇ.സി.ജി ടെക്നീഷ്യനേയും നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25ന് നടക്കും. അപേക്ഷ 23നകം നൽകണം. സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി 25ന് രാവിലെ 10 മണിയ്ക്ക് എത്തണം.
സ്റ്റാൻഡിങ് കൗൺസിലർ നിയമനം
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെട്ടിട്ടുള്ള ഓംബുഡ്‌സ്മാൻ/ ഓംബുഡ്‌സ്‌പേഴ്‌സൺ അപ്പലേറ്റ് അതോറിറ്റി എന്നിവർ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി കക്ഷികളായി വരുന്ന കേസുകളിൽ നിയമസഹായം നൽകുന്നതിന് സ്റ്റാന്റിംഗ് കൗൺസിലർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിയമനത്തിനുള്ള യോഗ്യത, നിയമനരീതി, ഒഴിവ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.
അപേക്ഷകൾ നവംബർ 22 നു വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്ക വിധം മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി NREGS സംസ്ഥാന മിഷൻ ഓഫീസ്, 3-ാം നില, റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2313385, 0471-2314385, www/nregs.kerala.gov.in.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ
ഒഴിവ്
തിരുവനന്തപുരം വികസന അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 22ന് വൈകുന്നേരം 5നകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in.
പ്ലേസ്‌മെന്റ് ഡ്രൈവ് 28 ന്
കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 28 ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബെറ്റർ ബീൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിങ്ഫിഷർ എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എമ്പയർ മോട്ടോഴ്‌സ് എന്നീ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, +2, എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. ഉദ്യോഗാർഥികൾ 27 ന് ഉച്ചക്ക് 1 മണിക്ക് മുൻപ് https://bit.ly/49yaE6p എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : www.facebook.com/MCCTVM, 0471-2304577.