Trending Now

കോന്നി പിടിക്കാന്‍ ബി ജെ പിയുടെ അണിയറ നീക്കം : സഭാ തർക്ക വിഷയത്തിൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് ബി ജെ പി പിന്തുണ നല്‍കി

Spread the love

കോന്നി പിടിക്കാന്‍ ബി ജെ പിയുടെ അണിയറ നീക്കം : സഭാ തർക്ക വിഷയത്തിൽ ഓര്‍ത്തഡോക്സ് സഭയ്ക്ക് ബി ജെ പി പിന്തുണ നല്‍കി

കോന്നി ഉപ തിരഞ്ഞെടുപ്പ് : ഓര്‍ത്തഡോക്സ് സഭയ്ക്ക് ബി ജെ പി പിന്തുണ നല്‍കി : ഓര്‍ത്തഡോക്സ് പക്ഷത്തെ കോന്നിയിലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചു : കെ സുരേന്ദ്രന് വേണ്ടി പരസ്യമായി രംഗത്ത് വരുന്നു .നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നും ഇവര്‍ പറഞ്ഞു .

സഭാ തര്‍ക്ക വിഷയത്തില്‍ മറ്റ് മുന്നണികള്‍ ഒളിഞ്ഞും തിരിഞ്ഞും മാറി നില്‍ക്കുമ്പോള്‍ നേട്ടം കൊയ്യാം എന്ന ധാരണയില്‍ ബി ജെ പി തന്ത്രം മെനഞ്ഞു . കോന്നി ഉപ തിരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യം വെച്ചാണ് ബി ജെ പിയുടെ ഉന്നത നേതാക്കളുടെ നീക്കം . കോന്നി മണ്ഡലത്തില്‍ പ്രമുഖ സ്ഥാനം ഓര്‍ത്തഡോക്സ് വിഭാഗത്തിന് ഉണ്ട് . ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോന്നി യുടെ ചുമതലക്കാരനുമായ എ എന്‍ രാധാകൃഷ്ണനും സംസ്ഥാന പ്രസിഡണ്ട് പി എസ്സ് ശ്രീധരന്‍ പിള്ളയും ചേര്‍ന്നാണ് ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയത് .ഇതിന് പിന്നാലെ കോണ്‍ഗ്രസ്സിലെ അടിയുറച്ച പാര്‍ട്ടി മെമ്പര്‍മാരായ ചില ഓര്‍ത്തഡോക്സ് വിഭാഗം നേതാക്കള്‍ പാര്‍ട്ടി ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചു .നാളെ മുതല്‍ കെ സുരേന്ദ്രന് വേണ്ടി പരസ്യ പ്രചരണം തുടങ്ങും എന്നു “കോന്നി വാര്‍ത്തയോട് ” പറഞ്ഞു 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!