Trending Now

പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 18/11/2023)

 

അപേക്ഷ ക്ഷണിച്ചു

ഒഇസി/ ഒബിസി (എച്ച്) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതും സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികളില്‍ നിന്നു ഒഇസി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. www.egranst.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 15
ഫോണ്‍-0474 2914417

ലേലം മാറ്റി
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലുള്ള സോപ്പ് യൂണിറ്റിലെയും ഖാദി ഉല്‍പാദന കേന്ദ്രങ്ങളിലെയും നവംബര്‍ 23, 24 തീയതികളില്‍ നടത്താനിരുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ ലേലം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

 

പാതയോരങ്ങളിലെ നിര്‍മ്മാണസാമഗ്രികള്‍ നീക്കം ചെയ്യണം

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മാടമണ്‍ ചമ്പോണ്‍ മുതല്‍ കൂനങ്കര ചപ്പാത്ത് വരെയും പൂവത്തുംമൂട് മുതല്‍ മടത്തുംമൂഴി കൊച്ചുപാലം വരെയും ചേന്നംപാറ മുതല്‍ പെരുനാട് മാര്‍ക്കറ്റ് തുടങ്ങിയവയിലൂടെ കടന്നു പോകുന്ന ദേശീയപാതയിലെയും പിഡബ്ലുഡി റോഡിലെയും പഞ്ചായത്ത് റോഡിലെയും പാതയോരങ്ങളില്‍ അപകടകരമായ വിധത്തില്‍ ഇറക്കിയിട്ടിരിക്കുന്ന നിര്‍മ്മാണ സാമഗ്രികളും തടികളും ഗതാഗതത്തിന് കാഴ്ച മറയ്ക്കുന്ന വിധത്തില്‍ റോഡിലേക്ക് നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം വ്യക്തികള്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2023 ഡിസംബര്‍ മുതല്‍ 2024 നവംബര്‍ വരെയുള്ള കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 25 ഉച്ചയ്ക്ക് ഒരുമണി. ഫോണ്‍: 04734 217010, 9447430095

ക്വട്ടേഷന്‍ ക്ഷണിച്ചു

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദുരന്ത നിവാരണ അതോററ്റിയിലേക്ക് മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുള്ള നാല് വാഹനങ്ങളുടെ ആവശ്യത്തിലേക്കായി മോട്ടര്‍ വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 20 വൈകിട്ട് മൂന്ന് മണി. വിലാസം: ഡെപ്യൂട്ടി കളക്ടര്‍ (ഡിഎം) ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട 689645. ഫോണ്‍: 04682 222515

ക്വട്ടേഷന്‍ ക്ഷണിച്ചു

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 31. വിലാസം: പ്രിന്‍സിപ്പാള്‍ ഗവണ്‍മെന്റ് പോളിടെക്നിക് കോളജ്, വെച്ചൂച്ചിറ, മണ്ണടിശ്ശാല പി ഒ പത്തനംതിട്ട-686511

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി. അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ 9 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാസായിരിക്കണം. ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍: 9495981763

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികില്‍സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുന്നതാണ്. വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണിവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ 22 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2322762

കോഴ്സുകള്‍

എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സിസിറ്റിവി, സെക്യൂരിറ്റി അലാറം, സ്മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിക്കുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നവംബര്‍ 21 ന് നേരിട്ട് ഹാജര്‍ ആകാം. ഫോണ്‍: 8330010232, 04682 270243.