Trending Now

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 15/11/2023)

നവകേരള സദസ് അവലോകന യോഗം ചേര്‍ന്നു

നവകേരള സദസുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നടത്തിവരുന്ന മുന്നൊരുക്കങ്ങളുടെ പുരോഗതി അവലോകന യോഗം നടന്നു. ജില്ലാ കളക്ടര്‍ എ ഷിബു അധ്യക്ഷത വഹിച്ച യോഗത്തില്‍ നവകേരള സദസിന്റെ ജില്ലാതല മേല്‍നോട്ടം വഹിക്കുന്നതിന് നോഡല്‍ ഓഫീസറായി ജില്ലാ സപ്ലൈ ഓഫീസര്‍ എം അനിലിനെ നിയോഗിച്ചു. പഞ്ചായത്തുതല സംഘാടകസമിതിരൂപീകരണം, ബൂത്തുതല പ്രവര്‍ത്തനങ്ങള്‍, പ്രചാരണം, കലാസാംസ്‌കാരിക പരിപാടികള്‍, വിഐപികളുടെ താമസം, ഭക്ഷണം മുതലായ ക്രമീകരണങ്ങള്‍ സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്തു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി രാധകൃഷ്ണന്‍, തിരുവല്ല സബ്കളക്ടര്‍ സഫ്ന നസറുദ്ദീന്‍, ഡെപ്യൂട്ടികളക്ടര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ-ലേലം

പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുളള രണ്ട് ലോട്ടുകളിലായുളള വിവിധ തരത്തിലുളള അഞ്ച് വാഹനങ്ങള്‍ വെബ്‌സൈറ്റ് മുഖേന 23 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ-ലേലം നടത്തും. ഫോണ്‍ : 0468 2222630.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവ്.

കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി / എന്‍ഐഇഎല്‍ഐറ്റി എ ലെവല്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് (എന്‍. റ്റി. സി./ എന്‍. എ. സി.) യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ നവംബര്‍ 20 ന് രാവിലെ 11 ന് ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐയില്‍ ഹാജരാകണം . ഫോണ്‍ : 0468 2258710

അപേക്ഷ ക്ഷണിച്ചു

2023-24 വര്‍ഷത്തെ ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 2022-23 അധ്യയന വര്‍ഷം നാല്, ഏഴ് ക്ലാസുകളില്‍ നിന്ന് വിജയിച്ച (നടപ്പുസാമ്പത്തികവര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന) എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡില്‍ കുറയാതെ ഗ്രേഡ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസുകളില്‍ ലഭിക്കുന്ന ഗ്രേഡിന്റേയും കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മറ്റ് പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ മികവിന്റേയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

രക്ഷാകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കരുത്. ഉയര്‍ന്ന ഗ്രേഡ് ഉളളവര്‍ക്കും, താഴ്ന്ന വരുമാനക്കാര്‍ക്കും, ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. തെരഞ്ഞെടുക്കുന്നവര്‍ക്ക് തുടര്‍ന്നുളള വര്‍ഷങ്ങളിലെ പഠനമികവിന്റെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ് വരെ പ്രതിവര്‍ഷം 4500 രൂപവീതം സ്‌കോളര്‍ഷിപ്പ് നല്‍കും. വിദ്യാര്‍ഥിയുടെ ജാതി, രക്ഷാകര്‍ത്താവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ്, 2022-23ല്‍ നാലാം ക്ലാസ് / ഏഴാം ക്ലാസ്-ലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ ഗ്രേഡ് സംബന്ധിച്ച സ്‌കൂള്‍ അധികാരിയില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഫോണ്‍: 2322712.

സൗജന്യ പിഎസ്‌സി പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 36 ദിവസത്തെ സൗജന്യ പിഎസ്‌സി പരിശീലനപരിപാടിയുടെ  ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിവഹിച്ചു.

ആദ്യ ഘട്ടമായി 53 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാര്‍ കെ ആര്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എല്‍ ജെ റോസ് മേരി, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ മനോജ്, ജോസഫ് ജോര്‍ജ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജെ എഫ് സലിം എന്നിവര്‍ പങ്കെടുത്തു

 

ദേശീയ സെമിനാര്‍ നടത്തി
ഇലന്തൂര്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്വാളിറ്റി എന്‍ഹാന്‍സ്മെന്റ് ഇന്‍ അക്കാഡമിക് റിസര്‍ച്ച് എന്ന വിഷയത്തില്‍ നടത്തുന്ന ത്രിദിന ദേശീയ  സെമിനാറിന്റെ ഉദ്ഘാടനം  കോഴഞ്ചേരി സെന്റ് തോമസ് കോളേജ് കോമേഴ്സ് വിഭാഗം മേധാവി ഡോ.ടി ജ്യോതിസ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊഫ. ആര്‍ സുധാഭായ് അധ്യക്ഷത വഹിച്ചു.  ഇലന്തൂര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജിജു വി ജേക്കബ് ,ഡോ. ദീപാ മാത്യു, വിവിധ വകുപ്പധ്യക്ഷന്മാരായ  ഡോ.പി ഷൈലജ കുമാരി, കെ. രാജേഷ് കുമാര്‍, എം എസ് മനു എന്നിവര്‍ പങ്കെടുത്തു.
(പിഎന്‍പി 3738/23)
കര്‍ട്ടന്‍ റെയ്‌സര്‍ ചെസ് മത്സരം നടത്തി

നവംബര്‍ 16 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചെ അന്തര്‍ദേശീയ ചെസ് ഫെസ്റ്റിവലില്‍ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിക്കാനുള്ള യുവതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ ചെസ് മത്സരം സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈ സയന്‍സ് കോളേജില്‍ നടന്നു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്നും എ ആരുഷ് , ചിദാനന്ദ് എസ് പിള്ള, കെ പി വൈശാഖ് എന്നിവരെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിന്നും ദേവിക സതീഷ്, വൈഗ എ ദിലീഷ്, ദക്ഷ പ്രശാന്ത് എന്നിവരെയും തിരഞ്ഞെടുത്തു. സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴിലുള്ള സംസ്ഥാന ചെസ് ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്.


പ്രിഡിഡിസി യോഗം നവംബര്‍ 18 ന്
ജില്ലാ വികസന സമിതിയുടെ പ്രിഡിഡിസി യോഗം നവംബര്‍ 18 ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) പത്തനംതിട്ട കെഎപി മൂന്ന് (കാറ്റഗറി നം. 537/2022) തസ്തികയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

error: Content is protected !!